‘മോദി ഒസാമ ബിൻ ലാദനെ പോലെ, ബിജെപിയുടെ കയ്യിൽ ഒരു വാഷിംഗ് പൗഡർ ഉണ്ട്, മെമ്പർഷിപ് എടുത്താൽ നിങ്ങൾ ശുദ്ധരാകും’: സഞ്ജയ് സിംഗ്

ബിജെപി ഗവൺമെന്റിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമർശിച്ച് എഎപി നേതാവ് സഞ്ജയ് സിംഗ് രംഗത്ത്. മോദി അഴിമതിയെക്കുറിച്ച് പറയുമ്പോൾ ഒസാമ ബിൻ ലാദനും ഗബ്ബർസിങ്ങും അഹിംസ പ്രസംഗിക്കുന്നത് പോലെ തോന്നുന്നുവെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. അംഗത്വം എടുത്താൽ നിങ്ങളെ ശുദ്ധരാക്കാൻ പോന്ന വാഷിംഗ് പൗഡർ ബിജെപിയുടെ പക്കൽ ഉണ്ടെന്നും സഞ്ജയ് സിംഗ് വിമർശിച്ചു.

ALSO READ: ‘ബിജെപി ഒരു പാർട്ടിയേ അല്ല, മോദിയെ പൂജിക്കുന്ന വെറുമൊരു ആരാധനാലയം മാത്രം’, രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് പി ചിദംബരം

‘നരേന്ദ്ര മോദി അഴിമതിക്കെതിരെ സംസാരിക്കുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെയും ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിനെയും കള്ളക്കേസുകൾ ചുമത്തി ജയിലിൽ അടച്ചു. മോദി അഴിമതിയെക്കുറിച്ച് പറയുമ്പോൾ ഒസാമ ബിൻ ലാദനും ഗബ്ബർസിങ്ങും അഹിംസ പ്രസംഗിക്കുന്നത് പോലെ തോന്നുന്നു. ഒരുവാഷിംഗ് പൗഡറുമായാണ് മോദിയും ബിജെപിയും എത്തിയിരിക്കുന്നത്.ബിജെപിയിൽ ചേർന്നാൽ നിങ്ങൾ ശുദ്ധരാകും’, സഞ്ജയ് സിംഗ് പരിഹസിച്ചു.

ALSO READ: ‘മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല’, താന്‍ ശരീരം മുഴുവന്‍ ദാനം ചെയ്യാൻ തീരുമാനിച്ച ആളാണെന്ന് മോഹൻലാൽ’, ഇതൊക്കെയാണ് പങ്കുവെക്കേണ്ട വാക്കുകൾ

അതേസമയം, ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തപ്പോൾ അനധികൃത ഭൂമി കേസിലാണ് ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിൽ ഡൽഹി മുഖ്യമന്ത്രിയായ കെജ്‌രിവാൾ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. അരവിന്ദ് കെജ്‌രിവാളിന് ചികിത്സ അനുവദിക്കാതെ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് സഞ്ജയ് സിംഗ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News