ആം ആദ്മി എംപി സഞ്ജയ് സിംഗിനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

രാജ്യസഭയിൽ ഇന്ന് മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ബഹളത്തിനിടയിൽ ചെയർമാന്റെ നിർദ്ദേശങ്ങൾ ആവർത്തിച്ച് ലംഘിച്ചതിന് ആം ആദ്മി എംപി സഞ്ജയ് സിംഗിനെ മൺസൂൺ സമ്മേളനത്തിന്റെ മുഴുവൻ സമയത്തേക്കും ചെയർമാൻ ജഗ്ദീപ് ധൻകർ സസ്പെൻഡ് ചെയ്തു.

മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷവും സർക്കാരും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവെച്ചു. രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്‌റെയ്ന്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതോടെ രംഗം വഷളായി. ഡെറിക് ഒബ്റെയ്നെതിരെ സഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ രംഗത്തെത്തി. ഡെറിക് ഒബ്റെയിന്‍ ചെയറിനെ വെല്ലുവിളിക്കുന്നുവെന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. വിഷയം ചോദ്യോത്തര വേളയ്ക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ പറഞ്ഞു.

also read; വെളിച്ചെണ്ണയും മഞ്ഞപ്പൊടിയും വേണ്ട; പച്ചമീനിന്റെ മണം കൈയില്‍ നിന്നും മാറാന്‍ ഒരു എളുപ്പവഴി

അതേസമയം മണിപ്പൂര്‍ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നുമാവശ്യപ്പെട്ട് വി ശിവദാസന്‍ എംപി നോട്ടീസ് നല്‍കിയിരുന്നു. റൂള്‍ 267 പ്രകാരമാണ് വി ശിവദാസന്‍ എംപി നോട്ടീസ് നല്‍കിയത്. മണിപ്പൂരിലെ ബിജെപി എംഎല്‍എമാര്‍ വരെ കേന്ദ്രസര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയെ വിമര്‍ശിക്കുകയാണ്. അടിയന്തര പ്രാധാന്യത്തോടെ സഭാനടപടികള്‍ നിര്‍ത്തിവെച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.

also read; തങ്ങൾ ഇന്ത്യൻ സിനിമാ അഭിനേതാക്കൾ ;നിരോധിച്ചാലും കയറി അഭിനയിക്കും;ഫെഫ്സിക്കെതിരെ റിയാസ്ഖാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News