‘കെജ്‌രിവാളിന്റെ വീടിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി തർക്കിക്കുന്ന സ്വാതി മലിവാൾ’, ദൃശ്യങ്ങൾ പുറത്തുവിട്ട് ആംആദ്മി

കെജ്‌രിവാളിന്റെ വീടിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി തർക്കിക്കുന്ന സ്വാതി മലിവാളിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ആം ആദ്മി പാർട്ടി. അരവിന്ദ് കെജ്‌രിവാളിന്റെ പിഎ മർദിച്ചെന്ന കേസിൽ സ്വാതിയെ തള്ളിക്കൊണ്ടാണ് ആം ആദ്മി പാർട്ടി ദൃശ്യങ്ങൾ പുറത്തുവിട്ടത്. എക്സിലെ ഔദ്യോഗിക അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് എഎപി നിലപാട് അറിയിച്ചത്.

ALSO READ: വ്യോമസേനാ ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണ വ്യോമസേനാ ആസ്ഥാനം

സ്വാതിയെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിട്ടത് ബിജെപിയാണെന്ന് എ എ പി പറഞ്ഞു. കെജ്രിവാളിനെ എതിരായ ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് സ്വാതിയെന്നും, വീഡിയോ ദൃശ്യങ്ങളിൽ സ്വാതിയുടെ നുണകൾ പൊളിയുന്നു, സ്വാതിയുടെ ശരീരത്തിൽ ഒരു പരിക്കുമില്ലെന്നും മന്ത്രി അതിഷി അറിയിച്ചു.

ALSO READ: ‘നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റ് ടർബോ’, ഇതാണ് മലയാളി ഇതാണ് മമ്മൂട്ടി ഇതാണ് മറുപടി

‘സ്വാതിയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും അസത്യവുമാണ്. സ്വാതിയാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ ഭീഷണിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത് സ്വാതിയാണ്. മുഖ്യമന്ത്രിക്കെതിരെ ബിജെപി നടത്തുന്ന നാടകമാണിത്. ബൈഭവിന് നേരെ ആദ്യം തട്ടിക്കയറിയത് സ്വാതിയാണ്. അവർ ബൈഭവിനോട് ആക്രോശിച്ചു. ആദ്യഘട്ടത്തിൽ മെഡിക്കൽ പരിശോധനയ്ക്ക് തയാറായിട്ടില്ല എന്നത് സംശയകരമാണ്. എംപിയായ സ്വാതിക്ക് മുഖ്യമന്ത്രിയുടെ വസതിയിലെ ചട്ടങ്ങൾ അറിയാവുന്നതാണ്. സ്വാതിയുടെ ഭാഗം മാത്രമേ സഞ്ജയ്‌ സിങ്ങിന് അറിവുണ്ടായിരുന്നുള്ളൂ..ബൈഭവിന് തെറ്റുപറ്റിയെന്ന് സഞ്ജയ് സിങ് എംപി പറഞ്ഞിരുന്നു’, മന്ത്രി അതിഷി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News