അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ഉപരോധ സമരം നടത്തി; മോദിയുടെ കോലം കത്തിച്ചു

അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ഏജീസ് ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തി. നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആം ആദ്മി പാർട്ടി യൂത്ത് വിങ് സംസ്ഥാന പ്രസിഡൻ്റ് ജിതിൻ സദാനന്ദൻ, ജില്ലാ പ്രസിഡൻ്റ് റാഫേൽ ടോണി, ജിജോ ജേക്കബ്, സിന്ധു സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.

also read: ലോകത്തെ ഏറ്റവും വലിയ തട്ടിപ്പാണ് ഇലക്ട്റല്‍ ബോണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകര്‍

സംഭവത്തിൽ ഇന്ത്യാ സഖ്യം തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളെ കേന്ദ്രം ലക്ഷ്യം വയ്ക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമാദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു.

അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആദ്യ പ്രതികരണം പുറത്ത്. എന്റെ ജീവിതം ഞാന്‍ രാജ്യത്തിനായി സമര്‍പ്പിച്ചതാണെന്നും ജയിലിനുള്ളിലാണെങ്കിലും പുറത്താണെങ്കിലും രാജ്യത്തിന് വേണ്ടി ജീവിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ: ‘ആത്മപരിശോധനയ്ക്കുള്ള ഒരവസരം കൂടിയാണ് സത്യഭാമയുടെ ആക്രോശം’: ഗായിക സിതാര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News