ദില്ലിയിൽ അങ്കം കുറിക്കാൻ പോരാളികൾ റെഡി, മുഖ്യമന്ത്രി അതിഷിയും അരവിന്ദ് കെജ്രിവാളും സിറ്റിങ് സീറ്റിൽ തന്നെ മൽസരിക്കും- സ്ഥാനാർഥി പട്ടിക പുറത്ത്

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആംആദ്മി പാർട്ടി. ദില്ലി മുഖ്യമന്ത്രി അതിഷി കൽക്കാച്ചിയിലെ സിറ്റിങ് സീറ്റിൽ നിന്നും പാർട്ടി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നും വീണ്ടും ജനവിധി തേടും. 38 സ്ഥാനാർഥികളുടെ പട്ടികയാണ് ആംആദ്മി ഇത്തവണ പ്രഖ്യാപിച്ചത്.

നേരത്തെ 32 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചിരുന്നതിനാൽ പുതിയ പട്ടിക കൂടി പുറത്തുവന്നതോടെ നിയമസഭയിലെ 70 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ ഇതോടെ ആംആദ്മി പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപി വിട്ട് ആംആദ്മിയിൽ ചേർന്ന രമേശ് പെഹൽവാൻ കസ്തൂർബാ നഗറിലും സൗരഭ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷിലും ഗോപാല്‍ റായ് ബാബര്‍പുറിലുമാണ് മത്സരിക്കുക.

ALSO READ: ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണം: ബിനോയ് വിശ്വം

നാലാം തവണയും അധികാരത്തിലേറാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെയും തയാറെടുപ്പുകളോടെയുമാണ് എഎപിയുള്ളതെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കൂടാതെ ‘ബിജെപി ചിത്രത്തിലില്ലെന്നും അവര്‍ക്ക് ഒരു മുഖ്യമന്ത്രിയുടെ മുഖമോ ടീമോ പദ്ധതിയോ ദില്ലിയെക്കുറിച്ച് ഒരു കാഴ്ചപ്പാടോ ഇല്ല. അവര്‍ക്ക് ഒരു മുദ്രാവാക്യം മാത്രമേയുള്ളൂ, ‘കെജ്‌രിവാളിനെ നീക്കം ചെയ്യൂ’ എന്നതാണത്. അഞ്ച് വര്‍ഷത്തേക്ക് അവര്‍ എന്താണ് ചെയ്തതെന്ന് അവരോട് ചോദിക്കൂ. വര്‍ഷങ്ങളായി, ‘ഞങ്ങള്‍ കെജ്‌രിവാളിനെ അധിക്ഷേപിച്ചു’ എന്ന് അവര്‍ പറയും’, ദില്ലി മുൻ മുഖ്യമന്ത്രി പറഞ്ഞു. ദില്ലിയിൽ ഫെബ്രുവരിയോടെ നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്. എഎപിയും കോണ്‍ഗ്രസും ഇതിനകം കുറേ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു എഎപി പ്രചരണവും തുടങ്ങി. എന്നാൽ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk