ദില്ലിയില്‍ ഐപിഎല്‍ മത്സരത്തിനിടെ പ്രതിഷേധവുമായി എഎപി വിദ്യാര്‍ത്ഥി യൂണിയന്‍

ദില്ലിയില്‍ നടക്കുന്ന ഡല്‍ഹി കാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെ പ്രതിഷേധം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെയാണ് എഎപിയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിഷേധിച്ചത്. കെജ്രിവാളിന്റെ ചിത്രം പതിച്ച മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച് പ്ലകാര്‍ഡുകളും കൈയിലേന്തി പ്രതിഷേധിച്ചത്.

ALSO READ:സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തും: മന്ത്രി മുഹമ്മദ് റിയാസ്

വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകര്‍ മത്സരത്തിനിടെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ജയിലിന് മറുപടി വോട്ടിലൂടെ എന്ന് എഴുതിയ ടീഷര്‍ട്ട് ധരിച്ചാണ് കാണികള്‍ക്കിടയില്‍ നിന്ന് ഇവര്‍ മുദ്രാവാക്യം വിളികള്‍ ഉയര്‍ത്തിയത്. പ്രതിഷേധിച്ചവരെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തതായി ദില്ലി പൊലീസ് അറിയിച്ചു.

ALSO READ:കൊച്ചിയില്‍ എന്‍സിഇആര്‍ടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; 2 സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News