പുതിയ ദില്ലി മുഖ്യമന്ത്രിയെ കണ്ടെത്താൻ ആം ആദ്മി പാർട്ടിയിൽ ചർച്ചകൾ സജീവം. മന്ത്രിമാരായ അതിഷി , ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കെജ്രിവാളിൻ്റെ രാജി അംഗീകരിക്കണോ എന്ന കാര്യത്തിൽ ജനഹിത പരിശോധനയും നടത്താൻ ആം ആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ , അപ്രതീക്ഷിതമായാണ് അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചത്. എംഎൽഎമാർ യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും താൻ അഗ്നി ശുദ്ധി വരുത്തിയ ശേഷം ജനവിധി അനുകൂലമായാൽ മാത്രം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.
ALSO READ; മൈനാഗപ്പള്ളി അപകടം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കെജ്രിവാളിൻ്റെയും മനീഷ് സിസോദിയയുടേയും നേതൃത്വത്തിൽ ആം ആദ്മി പാർട്ടി വലിയ ജനമ്പമ്പർക്ക പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. ഫെബ്രുവരിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ആരാകണം സർക്കാരിനെ നയിക്കേണ്ടത് എന്ന കാര്യത്തിൽ എംഎൽഎമാരുടെ യോഗത്തിൽ തീരുമാനമാകുമെന്നാണ് ആം ആദ്മി പാർട്ടി നേതാക്കൾ നൽകുന്ന വിവരം . അതേസമയം അരവിന്ദ് കെജ്രിവാളിൻ്റെ നാടകീയ രാജി പ്രഖ്യാപനത്തെ രാഷ്ട്രീയ നാടകമാണെന്ന് ബിജെപി പരിഹസിക്കുകയാണ്.
ALSO READ; എറണാകുളത്ത് നടുറോഡില്‍ യുവാവ് മരിച്ചുകിടന്ന സംഭവം കൊലപാതകം; പ്രതി പിടിയില്‍
മുതിർന്ന കോൺഗ്രസ് നേതാക്കളടക്കമുള്ളവർ കെജരിവാളിൻ്റെ നടപടിയെ വിമർശിക്കുകയും ചെയ്തു. രാജി വെയ്ക്കാൻ എന്തിനാണ് രണ്ട് ദിവസത്തെ സമയമെന്നും ഈ രണ്ട് ദിവസം കൊണ്ട് അരവിന്ദ് കെജ്രിവാൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ജനങ്ങളോട് പറയണമെന്നും ബിജെപി ആവശ്യപ്പെടുന്നു. അതേസമയം എംഎൽഎ മാർ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് പറയുമ്പോഴും കെജരിവാൾ തുടരണം എന്ന തീരുമാനം എംഎൽഎ മാരും പാർട്ടിയും കൈക്കൊള്ളാനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here