ദില്ലിയിൽ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം, അരയും തലയും മുറുക്കി ആപ്പ്

അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യലിനെ രാഷ്ട്രീയ ആയുധമാക്കാൻ ആം ആദ്മി പാർട്ടി. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ദില്ലിയിൽ ചേരും. അന്വേഷണ ഏജൻസികളുടെ ദുരുപയോഗമാകും സഭയിൽ പ്രത്യേക ചർച്ചാവിഷയമാകുക.

എന്നാൽ ഒറ്റ ദിവസത്തേക്ക് പ്രത്യേക സമ്മേളനം ചേരുന്നതിൽ ലഫ്. ഗവർണർ വി.കെ സക്സേന വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നടപടിക്രമങ്ങൾ ലംഘിച്ചാണ് സമ്മേളനം ചേരുന്നതെന്നും നിയമസഭ സമ്മേളിക്കുന്നതിന്റെ ആവശ്യം വ്യക്തമാക്കിയിട്ടില്ലെന്നും ഗവർണറുടെ ഓഫീസ് അറിയിച്ചു. കെജ്‌രിവാളിനെ ചോദ്യം ചെയ്തതിനെതിരെയുള്ള പ്രതിഷേധം ഒഴിവാക്കാനാണ് ലെഫ്. ഗവർണറുടെ ലക്ഷ്യമെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

ഒമ്പത് മണിക്കൂറോളമാണ് സിബിഐ കെജ്‌രിവാളിനെ ചോദ്യം ചെയ്തത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും പ്രതിഷേധം നടത്തി. വലിയ നാടകീയ രംഗങ്ങൾക്കൊടുവിൽ 9 മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം അരവിന്ദ് കെജ്‌രിവാൾ സിബിഐ ആസ്ഥാനത്ത് നിന്നും മടങ്ങി. മദ്യനയവുമായി ബന്ധപ്പെട്ട സിബിഐയുടെ എല്ലാ ചോദ്യങ്ങൾക്കും കെജ്‌രിവാൾ മറുപടി നൽകി. ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പക്ഷെ രാജ്യത്തെ ജനങ്ങൾ ഞങ്ങളോടൊപ്പമുണ്ടെന്നും ചോദ്യം ചെയ്യലിന് പിന്നാലെ കെജ്‌രിവാൾ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News