പ്രതിപക്ഷ യോഗത്തിൽ ക്ളൈമാക്‌സായി; കോൺഗ്രസ്സിനോടുള്ള വിയോജിപ്പ് അവസാനിപ്പിച്ച് ആം ആദ്മി പങ്കെടുക്കും

ദില്ലി ഓർഡിനൻസിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ സംയുക്ത പ്രതിപക്ഷ യോഗത്തിൽ ആം ആദ്മി പങ്കെടുക്കും. നാളെ ബെംഗളുരുവിലാണ് സംയുക്ത പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കുക.

ALSO READ: 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ബിജെപി നേതാവിന്‍റെ മകനും സംഘവും, സഹോദരിയെയും പീഡിപ്പിച്ചു

ദില്ലി ഓർഡിനൻസുമായി ബന്ധപ്പെട്ട കോൺഗ്രസ് പാർട്ടിയുമായുണ്ടായിരുന്ന വിയോജിപ്പിലാണ് ആം ആദ്മി പാർട്ടി സംയുക്ത പ്രതിപക്ഷ യോഗത്തിൽനിന് വിട്ടുനിന്നത്. കോൺഗ്രസ് ദില്ലി ഓർഡിനൻസിന് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിൽ തങ്ങൾ പ്രതിപക്ഷ യോഗത്തിൽ ഉണ്ടാകില്ലെന്ന് ആം ആദ്മി വ്യക്തമാക്കിയിരുന്നു. ഇതോടെ പൊതുതെരഞ്ഞടുപ്പിന് മുൻപാകെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് നിർത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന കോൺഗ്രസ് പ്രതിരോധത്തിലായി. തുടർന്ന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പാർലമെന്ററി പാർട്ടി യോഗം കോൺഗ്രസ് ദില്ലി ഓർഡിനൻസിന് പിന്തുണ നൽകണമെന്ന തീരുമാനമെടുത്തു.

ALSO READ: വിവാദങ്ങള്‍ മാധ്യമസൃഷ്ടി, താന്‍ പാര്‍ട്ടിയില്‍ സജീവം: ഇ പി ജയരാജന്‍

ഇതോടെയാണ് സംയുക്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ആം ആദ്മി പങ്കെടുക്കാമെന്ന തീരുമാനത്തിലെത്തിയത്. സോണിയാ ഗാന്ധി ഒരുക്കുന്ന അത്താഴവിരുന്നിൽ ആം ആദ്മി നേതാക്കൾ പങ്കെടുക്കും. ദില്ലിയിൽ കനത്ത മഴയും പ്രളയസാഹചര്യവും നിലനിൽക്കുന്നതിനാൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അത്താഴവിരുന്നിൽ പങ്കെടുത്തേക്കില്ലെന്നും സൂചനകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News