23 റണ്‍സിന് ഫെരാരി നഷ്ടം; ഡബിള്‍ സെഞ്ചുറി നേടിയ മകനെ പഴയ വാഗ്ദാനം ഓര്‍മിപ്പിച്ച് വീരു

aaryavir-sehwag

മകന്‍ ആര്യവീര്‍ ഫെരാരി കാര്‍ സമ്മാനം കിട്ടാനുള്ള അവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഓര്‍മിപ്പിച്ച് ഇതിഹാസ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സെവാഗിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 319 നേടിയാൽ ഫെരാരി സമ്മാനമായി നൽകാമെന്നായിരുന്നു വീരുവിൻ്റെ ഓഫർ. എന്നാൽ ആര്യവീർ 309 പന്തില്‍ 297 റണ്‍സിൽ വീണു.

23 റൺസ് അകലെ ഫെരാരി നഷ്ടമായി. കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മേഘാലയയ്ക്കെതിരെ ഡല്‍ഹിക്ക് വേണ്ടിയാണ് ആര്യവീർ ഡബിൾ സെഞ്ചുറി നേടിയത്. എക്സ് പോസ്റ്റിലാണ് തൻ്റെ വാഗ്ദാനത്തെ ഓർമിപ്പിച്ചും മകനെ അഭിനന്ദിച്ചും വീരു രംഗത്തെത്തിയത്. ‘ആര്യവീര്‍ നന്നായി കളിച്ചു. എന്നാൽ 23 റണ്‍സ് അകലെ ഫെരാരി നഷ്ടമായി. പക്ഷേ നന്നായി കളിച്ചു, ഉള്ളിലെ തീ അണയാതെ സംരക്ഷിക്കൂ. ഡാഡിയേക്കാൾ കൂടുതൽ സെഞ്ചുറികളും ഡബിള്‍സും ട്രിപ്പിളുകളും നേടട്ടെ,’ സെവാഗ് പോസ്റ്റ് ചെയ്തു.

Read Also: വന്‍മതിലാകാന്‍ യശസ്വിയും രാഹുലും; കങ്കാരുക്കളുടെ ചങ്കിടിപ്പേറ്റി ഇന്ത്യന്‍ ലീഡ്

2015-ല്‍ ഹര്‍ഷ ഭോഗ്ലെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വീരു ഈ വാഗ്ദാനം ചെയ്തത്. മികച്ച സ്‌കോറായ 319 മറികടന്നാല്‍, മക്കളായ ആര്യവീറിനും വേദാന്തിനും ഫെരാരി സമ്മാനമായി നല്‍കുമെന്ന് സേവാഗ് വാഗ്ദാനം ചെയ്തിരുന്നു. സ്‌കൂള്‍ ക്രിക്കറ്റില്‍ മറികടന്നാലും മതി. കരിയറില്‍ ഒരിക്കല്‍ ശ്രീലങ്കക്കെതിരെ 293 റണ്‍സിന് പുറത്തായ സെവാഗിന് ട്രിപ്പിള്‍ സെഞ്ചുറി നഷ്ടമായതിന്റെ വേദനയും അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News