നരസിംഹം ഇറങ്ങിയിട്ട് 24 വർഷങ്ങൾ; ആശിർവാദ് സിനിമാസിന്റെ വാർഷികം ആഘോഷിച്ച് താര കുടുംബങ്ങൾ

ആശിര്‍വാദ് സിനിമാസിന്റെ 24-ാം വാര്‍ഷികാഘോഷം ദുബായിൽ നടന്നു. മോഹന്‍ലാല്‍, ആന്‍റണി പെരുമ്പാവൂര്‍, ജീത്തു ജോസഫ് എന്നിവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ആശിര്‍വാദ് സിനിമാസിന്‍റെ ആദ്യ ചിത്രമായിരുന്ന നരസിംഹം തിയേറ്ററുകളിലെത്തിയതിന്‍റെ 24-ാം വാര്‍ഷിക ദിനത്തിലായിരുന്നു ആഘോഷം.

ആന്‍റണി പെരുമ്പാവൂറിന്റെ നേതൃത്യത്തിലുള്ള നിർമാണ കമ്പനിയാണ് ആശിര്‍വാദ് സിനിമാസ്. നരസിംഹം മുതല്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ നേര് വരെ ആകെ 34 ചിത്രങ്ങള്‍ ആണ് ആശിർവാദ് നിർമിച്ചത്.2000 മുതലിങ്ങോട്ട് മോഹന്‍ലാലിന്‍റെ മിക്ക ചിത്രങ്ങളുടെയും നിർമാണം ആശിർവാദ് സിനിമാസ് ആയിരുന്നു.

ALSO READ: 15 -കാരന്റെ വെടിയേറ്റ് നാല് സഹപാഠികൾ മരിച്ച സംഭവം; പ്രതിയുടെ അമ്മയെ വിചാരണ ചെയ്ത് കോടതി, പൊട്ടിക്കരഞ്ഞ് ‘അമ്മ

മോഹന്‍ലാലിന്‍റെ സംവിധാനത്തിൽ വരുന്ന ബറോസ്, എമ്പുരാന്‍ എന്നിവയാണ് ആശിര്‍വാദിന്‍റെ ബാനറില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. മോഹന്‍ലാലിന്റെ വൻ ബഡ്‌ജറ്റിൽ ഒരുങ്ങിയ ചിത്രങ്ങളുടെ എല്ലാം നിർമാണം ആശിർവാദ് ആയിരുന്നു. ആശിർ വാദ്, മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രങ്ങൾ മിക്കതും ബോക്സ്ഓഫീസ് കളക്ഷനിലും മുന്നിൽ നിന്നു. നരസിംഹം, രാവണപ്രഭു, നരന്‍, സ്പിരിറ്റ്, ദൃശ്യം, ലൂസിഫര്‍, ദൃശ്യം 2, നേര് തുടങ്ങിയ ചിത്രങ്ങളൊക്ക ആശിര്‍വാദ് ആണ് നിര്‍മ്മിച്ചത്. കൂടാതെ തിയേറ്ററുകളിൽ കാര്യമായ വിജയം നേടാത്ത ചിത്രങ്ങളും ഈ കൂട്ടുകെട്ടിൽ വന്നിട്ടുണ്ട്.

ALSO READ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനം, കേന്ദ്രം ഗവർണറെ അടിയന്തിരമായി തിരിച്ചു വിളിക്കണം; ഇ പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News