‘ആശ്വാസ കിരണം’: 15 കോടി ചെലവഴിക്കാന്‍ അനുമതി: മന്ത്രി ഡോ. ആര്‍ ബിന്ദു

‘ആശ്വാസ കിരണം’ പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ നടത്തിപ്പിനായി പതിനഞ്ച് കോടി രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

Also Read: ദില്ലി സർവീസ് ബിൽ പാസാക്കിയതിനു പിന്നാലെ മന്ത്രിസഭയിൽ അഴിച്ചു പണി; സേവന,വിജിലൻസ് വകുപ്പുകൾ ഇനി മന്ത്രി അതിഷിക്ക്

മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും മറ്റു ഗുരുതര രോഗമുള്ളവരെയും ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമാംവിധം കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസം 600 രൂപ നിരക്കില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന ധനസഹായം നല്കുന്ന പദ്ധതിയാണ് ‘ആശ്വാസ കിരണം’. ആശ്വാസകിരണം പദ്ധതി നടത്തിപ്പിനായി 2023-24 സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതമായി 54 കോടി രൂപ വകയിരുത്തിയതില്‍ നിന്നാണ് 15 കോടി രൂപ വിനിയോഗിക്കാന്‍ അനുമതി.

Also Read: ഏക സിവില്‍ കോഡ് – മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു

ആശ്വാസകിരണം പദ്ധതിക്ക് കീഴിലുള്ള എല്ലാ ഗുണഭോക്താക്കളുടേയും ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ ലിങ്ക് ചെയ്യല്‍ എന്നീ നടപടിക്രമങ്ങള്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിക്കണമെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News