മലയാളത്തിന് അഭിമാനമായി ആട്ടം; മൂന്ന് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ

aattam_national-awards

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് അഭിമാനമായി ആട്ടം. മികച്ച സിനിമ ഉൾപ്പടെ മൂന്ന് പുരസ്ക്കാരങ്ങളാണ് ആട്ടത്തിന് ലഭിച്ചത്. മികച്ച തിരക്കഥ, എഡിറ്റിങ് എന്നീ പുരസ്ക്കാരങ്ങളും ആട്ടത്തിനാണ് ലഭിച്ചത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ആനന്ദ് ഏകർഷിക്കാണ്. എഡിറ്റിങ്ങിനുള്ള പുരസ്ക്കാരം ആട്ടത്തിലൂടെ മഹേഷ് ഭുവനേന്ദും കരസ്ഥമാക്കി.

നാടകത്തിനകത്തെ ജീവിതം പറയുന്ന പ്രമേയമാണ് ആട്ടത്തിന്‍റേത്. ഒരു നാടകസംഘത്തിൽ അംഗമായിരുന്ന നടിയുടെ ജീവിതത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ദുരനുഭവങ്ങളാണ് ആട്ടം എന്ന സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. നാടക ട്രൂപ്പിനുള്ളിലെ സംഭവവികാസങ്ങളെ ഒതുക്കത്തോടെ, അതേസമയം ശക്തമായി അവതരിപ്പിക്കാനായി എന്നതാണ് ആട്ടത്തിന്‍റെ സവിശേഷത.

ഏറെ സുരക്ഷിതമെന്ന് കരുതിയിരുന്നയിടം ഭീതിപ്പെടുത്തുന്ന അനുഭവങ്ങൾ സമ്മാനിക്കുന്നതോടെ ഒരു നാടകനടിയുടെ ജീവിതം മാറിമറിയുന്നത്. 11 നടൻമാരും ഒരു നടിയുമുള്ള അരങ്ങ് എന്ന നാടക ട്രൂപ്പിൽ, ഒരു റിസോർട്ടിലെ പാർട്ടിക്കിടെ നടിക്കെതിരെയുണ്ടാകുന്ന അതിക്രമമാണ് സിനിമയ്ക്ക് ഇതിവൃത്തമാകുന്നത്.

Also Read- ഋഷഭ് ഷെട്ടി മികച്ച നടൻ, നിത്യാമേനോൻ, മാനസി പരേക് നടിമാർ, ആട്ടം മികച്ച ചിത്രം; ദേശീയ പുരസ്ക്കാരങ്ങൾ

അവസരവാദികളാകുന്ന പുരുഷൻമാർക്കിടയിൽ ഒറ്റപ്പെട്ടുപോകുന്ന അഞ്ജലി എന്ന കഥാപാത്രത്തെ ഷെറിൻ ഷിഹാബ് ഉജ്ജ്വലമാക്കിയിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ മികച്ച നടിക്കുവേണ്ടിയുള്ള മത്സരത്തിൽ അവസാന റൌണ്ടിൽ വരെ എത്താനും ഷെറിൻ ഷിഹാബിന് കഴിഞ്ഞു. വിനയ് ഫോർട്ട് അവതരിപ്പിച്ച വിനയ്, കലാഭവൻ ഷാജോൺ അവതരിപ്പിച്ച ഹരി എന്നീ കഥാപാത്രങ്ങളും മനസിൽനിന്ന് അത്ര എളുപ്പം മാഞ്ഞുപോകില്ല.

ഒരേ സമയം ആർട്ട്-കൊമേഴ്സ്യൽ സിനിമകളുടെ ചേരുവകൾ സന്നിവേശിപ്പിക്കുന്നതിൽ ആദ്യ ചിത്രമായിരുന്നിട്ടും ആനന്ദ് ഏകർഷി എന്ന സംവിധായകൻ മികവ് പുലർത്തി. കഥാപാത്രങ്ങളെയെല്ലാം കൃത്യമായി പ്ലേസ് ചെയ്തതും, അവർക്കെല്ലാം പ്രാധാന്യം നൽകുന്ന ആഖ്യാനരീതിയും ആനന്ദ് എകർഷിയെന്ന സംവിധായകന്‍റെ സവിശേഷതയായി. വിനയ് ഫോർട്ട്, ഷാജോൺ എന്നിവരൊഴികെയുള്ള അഭിനേതാക്കൾ പുതുമുഖങ്ങളായിരുന്നെങ്കിലും അവരെ കൃത്യമായി ഉപയോഗിക്കാനും സംവിധായകന് കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News