മലയാള സിനിമയുടെ മറ്റൊരു മുഖം കണ്ട വര്‍ഷമാണ് 2024. സിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന 2024. പുതിയ തലമുറ മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ 2024. കളക്ഷനിലും ദൃശ്യ വിസ്മയങ്ങളിലും മലയാള സിനിമയില്‍ 2024ന്റെ തട്ട് താഴ്ന്നുതന്നെയിരിക്കും. യുവതാര ചിത്രങ്ങളും പുതുമുഖ ചിത്രങ്ങളും പരീക്ഷണ ചിത്രങ്ങളും ഒരുപോലെ വിജയം കണ്ട വര്‍ഷം കൂടിയാണ് ഇത്.
2024 ല്‍ ഇന്ത്യന്‍ സിനിമയുടെ ആകെ കളക്ഷന്റെ 20 ശതമാനം ഇതുവരെ നേടിക്കൊടുത്തത് മലയാള സിനിമയില്‍ നിന്നാണ്. 207 ഓളം സിനിമകളാണ് ഇത്തവണ മോളിവുഡില്‍ റിലീസ് ചെയ്തത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം ചെയ്തത് യുവ സംവിധായകരാണ് എന്നുള്ളതാണ്.
ALSO READ; താനും ഒരു അതിജീവിത, ഹേമ കമ്മിറ്റിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്; ഒടുവില്‍ തുറന്നുപറഞ്ഞ് പാര്‍വതി
ഏറ്റവും കൂടുതല്‍ മലയാള ചിത്രങ്ങള്‍ നൂറ് കോടി ക്ലബില്‍ ഇടം നേടിയതും ഇത്തവണയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ആവേശം, എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലൊട്ടാകെ വിജയമായി മാറി. ഈ നാല് സിനിമകള്‍ മലയാളത്തില്‍ എക്കാലത്തെയും വലിയ സാമ്പത്തികനേട്ടമുണ്ടാക്കിയ ചിത്രങ്ങളാണ്. കണക്കുകള്‍ നോക്കിയാല്‍ മഞ്ഞുമല്‍ ബോയ്‌സ് – 242.3 കോടിയും ആടുജീവിതം – 160 കോടിയും ആവേശം – 154.60 കോടിയും പ്രേമലു – 136 കോടിയുമാണ് നേടിയത്.
ചിദംബരം രചനയും സംവിധാനവും നിര്‍വ്വഹിച്ച ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഒരു കൂട്ടം സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയുള്ള കഥയില്‍ ഒരാള്‍ ഗുണ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയപ്പോള്‍ അവരുടെ അവധിക്കാലം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് മാറുന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്
ALSO READ: എനിക്കും ആ അനുഭവമുണ്ട്, ചെറുപ്പത്തില്‍ ആളുകള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടന്‍ രവി കിഷന്‍
ബെന്യാമിന്‍ എഴുതിയ മലയാളനോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട നജീബ്. മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദുരിതത്തില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതം.
ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രമാണ് ആവേശം. എഞ്ചിനീയറിംഗ് പഠിക്കാനായി ബാംഗ്ലൂരില്‍ എത്തിയ മൂന്ന് ചെറുപ്പക്കാരുടെയും അവര്‍ പരിചയപ്പെട്ട ഗുണ്ടാതലവന്റെയും കഥ പറയുന്ന ചിത്രമാണ് ആവേശം.
ഗിരീഷ് എ ഡി സഹ-രചനയും സംവിധാനവും നിര്‍വഹിച്ച റൊമാന്റിക് കോമഡി ചിത്രമാണ് പ്രേമലു. പ്രണയകഥ പറയുന്ന കോമഡി റൊമാന്റിക് ചിത്രമാണ് പ്രേമലു. സിനിമ പ്രേമികള്‍ക്ക് 2024 നല്‍കുന്നത് ഒരു പുതിയ പ്രതീക്ഷയാണ്. ലോകത്തിന്റെ വാനോളമുയരാന്‍ മലയാള സിനിമയ്ക്ക് കഴിയുമെന്ന പുത്തന്‍ പ്രതീക്ഷകളോടെ നമുക്ക് പുതുവര്‍ഷത്തെ വരവേല്‍ക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here