‘ആവേശമായി ഫഫ’, സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ഒന്നാമത്; ചരിത്രമാവർത്തിക്കാൻ ജിത്തു മാധവനും സംഘവും വീണ്ടും

രോമാഞ്ചത്തിന് ശേഷം ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങുന്ന ജീത്തു മാധവൻ ചിത്രമാണ് ഫഹദ് നായകനാകുന്ന ആവേശം. സെലിബ്രേഷൻ മൂഡിൽ പുറത്തിറങ്ങിയ രോമാഞ്ചത്തിന്റെ അതേ അനുഭവം തന്നെയായിരിക്കും ആവേശവും പ്രേക്ഷകർക്ക് സമ്മാനിക്കുക. ഇതിനെ വ്യകതമാക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആവേശം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ആൾക്കൂട്ടങ്ങൾക്കിടയിലേക്ക് വീഴുന്ന ഫഹദിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരിക്കുകയാണ്.

ALSO READ: ‘ഈ കലാകാരന്റെ അധ്വാനത്തിന് എത്ര ലൈക് സുഹൃത്തുക്കളെ’; വ്യാജ വാർത്ത പരത്തുന്ന അമ്മാവന്മാരോട് കടക്ക് പുറത്തെന്ന് സോഷ്യൽ മീഡിയ

ഫഹദ് എന്ന ബ്രാൻഡ് തന്നെയായിരിക്കും സിനിമയിലെ ഏറ്റവും സുപ്രധാനമായ ഘടകം. ലുക്കുകൊണ്ടും വേഷം കൊണ്ടും അത് വ്യക്തമാകുന്നുണ്ട്. ടോവിനോ തോമസ് അടക്കമുള്ള താരങ്ങൾ ആവേശത്തിന്റെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സുഷിന് ശ്യാം, സമീർ താഹിർ, അൻവർ റഷീദ് തുടങ്ങിയ പ്രോമിസിംഗ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

ALSO READ: സംഘര്‍ഷങ്ങളുമായി ജീവിതം തുടരുമ്പോഴാണ് ബാലു പുതിയ പങ്കാളിയ്ക്കായി മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം കൊടുത്തിട്ടുണ്ടെന്ന കാര്യം അറിയുന്നത്; ജോളി ചിറയത്ത്

സീനിയേഴ്സിനെ തല്ലാൻ ജൂനിയേഴ്‌സ് ഇറക്കുന്ന ഒരു ഗുണ്ടയായിട്ടാണ് ഫഹദ് ചിത്രത്തിൽ വേഷമിടുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നത്. ആവേശം രോമാഞ്ചത്തിന്റെ സ്പിൻ ഓഫ് ആണെന്നും പറയുന്നവർ കുറവല്ല. ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് നസ്രിയയും അൻവർ റഷീദും ചേർന്നാണ്. ആവേശത്തിന്റെ സംഗീതം സുഷിന് ശ്യാമും ക്യാമറ അൻവർ റഷീദുമാണ് ആണ് കൈകാര്യം ചെയ്‌തിരിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News