‘ആവേശ’ത്തില്‍ മുംബൈ പൊലീസും

തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ആവേശത്തിലെ രംഗണ്ണനെ മുംബൈ പൊലീസും ഏറ്റെടുത്തിരിക്കയാണ്. ‘കരിങ്കാളിയല്ലേ’ എന്ന പാട്ടിനു അനുസരിച്ചുള്ള രംഗണ്ണന്റെ ഭാവാഭിനയമാണ് ബോധവത്കരണത്തിനായി മുംബൈ പൊലീസ് പ്രയോജനപ്പെടുത്തുന്നത്

മുംബൈ പൊലീസിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് കരിങ്കാളി റീല്‍ ഇടം നേടിയിരിക്കുന്നത്. രംഗണ്ണന്റെ എക്‌സ്പ്രഷന്‍ മാറുന്നതിനോടൊപ്പം എമര്‍ജെന്‍സി നമ്പറുകളും സുരക്ഷാ നമ്പറുകളും പങ്ക് വച്ചാണ് റീല്‍ ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധ നേടുന്നത്.

ആവേശം ടീം പുറത്തുവിട്ട ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പുറകെ ആശ ശരത്ത്, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങളും യൂട്യൂബര്‍മാരും റീലിനെ അനുകരിച്ച് വീഡിയോകള്‍ പങ്ക് വച്ചിരുന്നു. ഇപ്പോഴിതാ, മുംബൈ പൊലീസും രംഗണ്ണന്റെ കരിങ്കാളി റീല്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയാണ്. രസകരമായ ആശയങ്ങള്‍ പങ്ക് വച്ച് മുംബൈ പോലീസ് ഇതിന് മുന്‍പും ശ്രദ്ധ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News