സാമ്പത്തിക പിന്നോക്ക കുടുംബങ്ങൾക്ക് ഗുണകരമായി എഎവൈ കാർഡുകള്‍; വിതരണം നാളെ മുതൽ

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഏറ്റവും അർഹരായ 15000 കുടുംബങ്ങളെ കണ്ടെത്തി പുതിയ എഎവൈ കാർഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ വൈകുന്നേരം നാല് മണിയ്ക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ നിർവ്വഹിക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വച്ചാണ് ഉദ്‌ഘാടനം നടക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് ഒഴിവുള്ള എഎവൈ കാർഡുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങൾക്കാണ് പുതിയ എഎവൈ കാർഡുകള്‍ നൽകുന്നത്.

also read : സൗദിയിൽ ഭിക്ഷാടനത്തിന് വേണ്ടി റിക്രൂട്ട്മെന്റ്; ഭിന്നശേഷിക്കാരെയും കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് ഏജന്‍റുമാര്‍; 16 അംഗ സംഘത്തെ പിടികൂടി

റേഷന്‍കാർഡുകളില്‍ കടന്നുകൂടിയിട്ടുള്ള തെറ്റുകള്‍ തിരുത്തുന്നതിനും പുതിയ വിവരങ്ങള്‍ കൂട്ടിച്ചേർക്കുന്നതിനുള്ള “തെളിമ” പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കുന്നതാണ്. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ “കേരളീയം” പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് നവംബർ 2 ന് സംഘടിപ്പിക്കുന്ന സെമിനാറിന്റെ കർട്ടന്‍ റെയ്സർ വീഡിയോ പ്രദർശനവും ഡിജിറ്റള്‍ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

also read : വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍മുന്നേറ്റമെന്ന് എബിപി സീ വോട്ടർ സര്‍വേ

അതേസമയം സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട ആഗസ്ത് മാസത്തെ കമ്മീഷന്‍ വിതരണം ചെയ്തതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ അറിയിച്ചു. സെപ്റ്റംബര്‍ മാസത്തെ കമ്മീഷന്‍ ഒക്ടോബര്‍ 10 മുതല്‍ വിതരണം ചെയ്യുന്നതിന് നടപടിസ്വീകരിച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന സർക്കാരുകളില്‍ നിന്നും കമ്മീഷന്‍ തുക ലഭ്യമാകുന്നതിന് കാലതാമസം നേരിട്ടതുകൊണ്ടാണ് വിതരണം വൈകിയത്.എന്നാൽ ഒക്ടോബർ 16 മുതല്‍ റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ ഉന്നയിച്ച പ്രധാന ആവശ്യം കമ്മീഷന്‍ ലഭ്യാക്കണമെന്നായിരുന്നു. കമ്മീഷന്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചതോടെ സമരത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News