ജാതി തിരിച്ചുള്ള സെൻസസ് നടപടികളിൽ നിന്നും പിന്മാറണം: എൻഎസ്എസ് പ്രമേയം

ജാതി തിരിച്ചുള്ള സെൻസസ് നടപടികളിൽ നിന്നും കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ലഭ്യമാക്കുകയായിരുന്നു ഭരണഘടന ശില്പികളുടെ ലക്ഷ്യം. സംവരണമുള്ളവരും ഇല്ലാത്തവരും പരസ്പരം ശത്രുക്കളായി മാറുന്ന സംസ്കാരം വളർത്തുന്നതിന് ആധാരം ജാതി സംവരണമാണന്നും ഇത് രാജ്യത്തിന് ഗുണകരമല്ലന്നും എൻഎസ്എസ് കുറ്റപ്പെടുത്തി.

ALSO READ: രാമക്ഷേത്ര ഉദ്ഘാടനം; പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഹിന്ദുത്വ രാഷ്ട്രീയത്തെ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്നതിന്റെ ഭാഗം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ജാതി സംവരണം വംശീയമായ വിവേചനം വർധിപ്പിക്കുന്നതിനും ജാതികൾ തമ്മിലുള്ള സ്‌പർദ്ധയ്ക്കും തുടർന്ന്‌ വർഗീയതയ്‌ക്കും വഴി തെളിക്കുന്നു. ഇതിന്റെ പേരിൽ നൽകുന്ന ഇളവുകൾ വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും യോഗ്യതയിൽ വെള്ളം ചേർക്കുന്നു. സാമൂഹ്യനീതിക്ക്‌ വേണ്ടത്‌ സങ്കുചിത ചിന്തകൾക്കപ്പുറം യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള വിശാലമായ നടപടികളാണ്‌. ജാതി മത വിശ്വാസം ഇല്ലാതെ വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും തൊഴിൽപരമായും പിന്നോക്കം നിൽക്കുന്നവരെ മുഖ്യധാരയിൽ എത്തിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഇതിന്‌ ജാതി സംവരണം അവസാനിപ്പിച്ച് ജാതി തിരിച്ചുള്ള സെൻസസ് ഉപേക്ഷിക്കണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് എൻഎസ്എസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News