മഞ്ഞുകാലത്ത് ‘എബിസി’ ജ്യൂസ് പരീക്ഷിച്ചു നോക്കൂ…; ചർമം തിളങ്ങാനും രോഗ പ്രതിരോധശേഷിക്കും ഉത്തമം


ഈ മഞ്ഞുകാലത്ത് ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയോടൊപ്പം ചര്‍മത്തിന്റെ ആരോഗ്യവും പ്രധാനമാണ്. ഇതിന് സഹായിക്കുന്ന ഒരു ജ്യൂസ് ഉണ്ട്. നിറം വര്‍ധിപ്പിക്കാനും ചര്‍മത്തിലെ ചുളിവുകള്‍ മാറ്റാനും ശരീരഭാരം കുറയ്ക്കാനുമെല്ലാം ഈ കിടിലന്‍ ജ്യൂസ് സഹായിക്കും. ‘എബിസി'(ABC) ജ്യൂസ് എന്നാണ് ഇത് അറിയപ്പെടുന്നത്.ആപ്പിള്‍, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്.

‘എബിസി’ ജ്യൂസ് ശരീരത്തിന്റെ ആരോഗ്യത്തിനോടൊപ്പം ചര്‍മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ആപ്പിളും ബീറ്റ്‌റൂട്ടും ക്യാരറ്റും ആപ്പിള്‍ ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. മാത്രമല്ല ധാരാളം നാരുകളും ഉണ്ട്. പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്റെയും ചര്‍മത്തിന്റെയും ആരോഗ്യത്തിനും ഇവ നല്ലതാണ്. വിറ്റാമിന്‍ എ, സി എന്നിവയടങ്ങിയ ക്യാരറ്റ് ചര്‍മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. കൂടാതെ പ്രതിരോധശേഷി കൂട്ടാനും ക്യാരറ്റ് സഹായിക്കും.

also read:ബിജെപിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്; ആ ട്വീറ്റ് വെറുതെയല്ല 

ഹൃദയത്തിന്റെ ആരോഗ്യത്തിനും ദഹനം വര്‍ധിപ്പിക്കാനും ചര്‍മ്മത്തെ ശുദ്ധീകരിക്കാനും ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും ഈ എബിസി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ വിഷാംശങ്ങള്‍ പുറംതള്ളുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും എബിസി ജ്യൂസ് സഹായിക്കും. കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ കണ്ണിന്റെ ആരോഗ്യത്തിനും എബിസി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

also read: ഓസ്ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം

കൂടാതെ വിറ്റാമിന്‍ സി ഉള്‍പ്പടെയുള്ള പോഷകങ്ങള്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും.

‘എബിസി’ ജ്യൂസ് തയ്യാറാക്കുന്ന വിധം: 

ആപ്പിളും ബീറ്റ്റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം. ശേഷം കുറച്ച് വെള്ളം ചേര്‍ത്ത് ഇവ മിക്സിയില്‍ അടിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് വേണമെങ്കില്‍ ചെറുനാരങ്ങാനീരും ചേര്‍ക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം. രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News