ഒരു ചെറിയ കയ്യബദ്ധം! മാനനഷ്ടക്കേസിൽ ട്രംപിന് 15 മില്യൺ ഡോളർ നൽകാമെന്ന് എബിസി ന്യൂസ്

trump

മാനനഷ്ടക്കേസിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന് 15 മില്യൺ ഡോളർ നൽകാമെന്ന് എബിസി ന്യൂസ് അറിയിച്ചു. ട്രംപ് ബലാത്സംഗക്കേസിൽ കുറ്റക്കാരൻ ആണെന്ന് അവതാരകൻ പറഞ്ഞതാണ് ചാനലിന് കുരുക്കായത്.

ഈ വർഷം മാർച്ച് 10ന് എബിസി ന്യൂസ് അവതാരകൻ ആയ ജോർജ്ജ് സ്റ്റെഫാനോപോളോസ് നടത്തിയ പരാമർശമാണ് കേസിനാസ്പദം.ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞതാണ് വിവാദമായത്.

ALSO READ; കൊട്ടിക്കലാശത്തിൽ ആവേശം വിതറി പാലക്കാട്‌: ഇനി നിശബ്ദ പ്രചാരണം

മാധ്യമപ്രവര്‍ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന 1996-ലെ കേ‌‌‌സിനെ മുന്‍നിര്‍ത്തിയായിരുന്നു അവതാരകന്റെ വിവാദ പരാമർശം ഉണ്ടായത്. ഇതിനെതിരെയാണ് ട്രംപ് മാനനഷ്ടക്കേസ് നൽകിയത്.

പിന്നാലെ അവതാരകന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി എബിസി ന്യൂസ് കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 15 മില്യൺ ഡോളർ പണം കൂടി അടയ്ക്കാമെന്ന് ചാനൽ വ്യക്തമാക്കിയത്.

ഒത്തുതീർപ്പ് പ്രകാരം, എബിസി ന്യൂസ് ഒരു ചാരിറ്റബിൾ സംഭാവനയായി ട്രംപിന് 15 മില്യൺ ഡോളർ നൽകും.ട്രംപിൻ്റെ നിയമ ഫീസിനായി ഒരു മില്യൺ ഡോളർ നൽകാനും ചാനൽ സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല, സെറ്റിൽമെൻ്റിന് കീഴിൽ, നെറ്റ്‌വർക്ക് 2024 മാർച്ച് 10ലെ വാർത്തയെക്കുറിച്ചുള്ള ഓൺലൈൻ വാർത്താ ലേഖനത്തിൻ്റെ അടിയിൽ ഒരു എഡിറ്ററുടെ കുറിപ്പ് പോസ്റ്റ് ചെയ്യുമെന്നും വ്യക്തമാക്കിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News