കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പൊലീസ് സംഘം പ്രതികളുമായി പുറത്തേക്ക്

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളായ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരുമായി അടൂര്‍ പൊലീസ് ക്യാമ്പില്‍ നിന്നും അന്വേഷണ സംഘം പുറത്തേക്ക്. ഇവരെ പൂയപ്പള്ളി സ്റ്റേഷനിലേക്കോ കൊട്ടാരക്കര കോടതിയിലേക്കോ എത്തിക്കും. എഡിജിപി എം.ആര്‍ അജിത് കുമാര്‍, ഡിഐജി ആര്‍ നിശാന്തിനി, കൊല്ലം റൂറല്‍ എസ്പി അടക്കമുള്ള സംഘം ഇവര്‍ക്കൊപ്പമുണ്ട്. മുഖം മറച്ച നിലയിലാണ് പ്രതികള്‍.

ALSO READ: ഐബിബിഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ജിതേഷ് ജോൺ ചുമതലയേറ്റു

പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ സജ്ജരായി പൊലീസ്. പ്രതികളുമായി പൊലീസ് വാഹനം ഉടന്‍ എത്താന്‍ സാധ്യത. പൊലീസിന് അഭിവാദ്യങ്ങളുമായി നാട്ടുകാര്‍. സ്റ്റേഷന് മുന്നില്‍ വന്‍ ജനക്കൂട്ടം കാത്തുനില്‍ക്കുകയാണ്. രണ്ടുകോടി രൂപയോളം പ്രതി പത്മകുമാറിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും ഇത് മറികടക്കാനാണ് കിഡ്‌നാപ്പിംഗിന് പദ്ധതിയിട്ടതെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയി ആറാം ദിവസമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News