തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണത്തോടെ ; 96 മണിക്കൂറിനുള്ളില്‍ എല്ലാ പ്രതികളും അറസ്റ്റില്‍: എഡിജിപി

കേരളം കണ്ട സുപ്രധാന കേസാണ് കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍. 96 മണിക്കൂറിനുള്ളില്‍ പ്രതികളെ മുഴുവന്‍ പിടികൂടാന്‍ സാധിച്ചു. കേസില്‍ വഴിതിരിവായത് ആറുവയസുകാരി അബിഗേല്‍ പ്രതികളെ കുറിച്ച് നല്‍കിയ കൃത്യമായ വിവരണവും സഹോദരന്‍ ജോന്നാഥന്റെ ഇടപെടലുമാണെന്നും എഡിജിപി വ്യക്തമാക്കി.

ALSO READ: ഗവർണർ ശ്രമിക്കുന്നത് കേരളത്തെ അവഹേളിക്കാൻ: മുഖ്യമന്ത്രി

കേസിന്റെ ആദ്യ ദിവസം കിട്ടിയ തെളിവില്‍ നിന്നാണ് അന്വേഷണം പുരോഗമിച്ചത്. പ്രതി കൊല്ലം ജില്ലകാരനാണെന്നും ജില്ലയെ കുറിച്ച് പരിചയമുള്ള ആളാണെന്നും മനസിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. സൈബര്‍ അന്വേഷണവും നാട്ടുകാരില്‍ നിന്നും ശേഖരിച്ച വിവരത്തില്‍ നിന്നാണ് 96 മണിക്കൂറില്‍ കേസില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. പൊലീസിനെ കുഴപ്പിക്കാന്‍ സാധ്യതകള്‍ കണ്ടെത്തി കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു പ്രതികള്‍ നടത്തിയത്. തെളിവുകള്‍ ശേഖരിച്ച് പൊലീസ് സാവധാനവും മികച്ചതുമായ അന്വേഷണം നടത്തി. മാധ്യമപ്രവര്‍ത്തകരില്‍ നിന്നുള്‍പ്പെടെ അനാവശ്യ സമ്മര്‍ദ്ദം നേരിട്ടിട്ടും സുതാര്യമായ അന്വേഷണം നടപ്പാക്കാന്‍ പൊലീസിനായി. ഊണും ഉറക്കവുമില്ലാതെ പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചതാണ് കേസിന്റെ വിജയമെന്നും എഡിജിപി പറഞ്ഞു.

ALSO READ: നടി ഷീല രാജ്കുമാര്‍ വിവാഹമോചിതയാകുന്നു

ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് പ്രതികള്‍. ടികെഎം കോളേജിലെ ബിരുദദാരിയായ പദ്മകുമാര്‍ കേബിള്‍ ടിവി സര്‍വീസ് നടത്തി വരികയായിരുന്നു. കോവിഡിന് പിന്നാലെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായി ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഈ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ നടപ്പിലാക്കി. ഇതുമായി ബന്ധപ്പെട്ട് വ്യാജമായി ഒരു നമ്പര്‍ പ്ലേറ്റ് ഒരു വര്‍ഷം മുമ്പും രണ്ടാമത്തേത് ഈയിടെയും നിര്‍മിച്ചു. പദ്ധതി നടപ്പാക്കാനായി പല സ്ഥലങ്ങളിലും യാത്ര ചെയ്തു. തട്ടിയെടുക്കാന്‍ കഴിയുന്ന കുട്ടികളെ കുറിച്ച് അന്വേഷിച്ചു. അതിനിടയിലാണ് അബിഗേലും സഹോദരനും ശ്രദ്ധയില്‍പ്പെട്ടത്. ഇതിനിടെ അബിഗേലിന്റെ മുത്തശ്ശിയുണ്ടായതിനാല്‍, കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. ഇതോടെയാണ് രണ്ടാമത്തെ ശ്രമം നടത്തിയത്. സംഭവ ദിവസം വൈകിട്ട് നാലു മണിയോേെട പ്രദേശത്ത് എത്തിയിരുന്നു. കുട്ടിയെ വണ്ടിയില്‍ വലിച്ചുകയറ്റിയ ശേഷം കുട്ടിയുടെ മുഖം പൊത്തി മടിയില്‍ കിടത്തി, അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു ശേഷം ഗുളിക നല്‍കി. തുടര്‍ന്ന് ഫാംഹൗസില്‍ എത്തിച്ച ശേഷം കുട്ടിയുടെ കൈയില്‍ നിന്നും നമ്പര്‍ വാങ്ങി ഓട്ടോയില്‍ പാരിപ്പള്ളിയിലെത്തി. അവിടെ ഒരു കടയില്‍ നിന്നും സാധനം വാങ്ങുകയും അവിടുത്തെ ഫോണ്‍ വാങ്ങി പദ്മകുമാറിന്റെ ഭാര്യ കുട്ടിയുടെ അമ്മയുമായി സംസാരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News