ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം അബ്ദുന്നാസർ മഅ്ദനി വീട്ടിലേക്ക് മടങ്ങി

പി ഡി പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി വീട്ടിലേക്ക് മടങ്ങി. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. എറണാകുളത്തെ വീട്ടിലേക്കാണ് അദ്ദേഹം എത്തിയത്. രാവിലെ ഡോക്ടർമാർ എത്തി പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. എല്ലാവരുടെയും പ്രാർഥനകൾ ഇനിയും തുടരണമെന്ന് മഅ്ദനി പറഞ്ഞു.

Also read:നോർക്ക റൂട്ട്സിന്റെ സർട്ടിഫിക്കറ്റുകളിൽ വ്യാജ അറ്റസ്റ്റേഷൻ; ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കുക

’24 മണിക്കൂറും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണ്. 24 മണിക്കൂറും വയറ്റിൽ ഡയാലിസിസിന്റെ ബാഗ് കിടക്കുകയാണ്. ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവന്നു. കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ട്. എല്ലാവരുടെയും പ്രാർഥനകൾ ഇനിയും തുടരണം’ മഅ്ദനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News