പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅ്ദനി അര്‍വാര്‍ശ്ശേരിക്ക് പുറപ്പെടും.
. ബംഗളൂരുവില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രീംകോടതി പിന്‍വലിച്ചതോടെയാണ് മഅ്ദനി കേരളത്തില്‍ തിരിച്ചെത്തിയത്.
ഭാര്യ സൂഫിയ മഅ്ദനിയും മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയുമടക്കം 13 പേര്‍ മഅ്ദനിക്കൊപ്പമുണ്ട്. മഅ്ദനിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയര്‍പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രമാണ് സ്വീകരിച്ചത്. അന്‍വാര്‍ശ്ശേരിയിലെത്തുന്ന മഅ്ദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസം അന്‍വാര്‍ശ്ശേരിയില്‍ തുടരാനും ശേഷം ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കാനുമാണ് ഉദ്ദേശിക്കുന്നത്. നേരത്തെ സുപ്രീംകോടതിയുടെ അനുമതിയോടെ മഅ്ദനി പിതാവിനെ കാണാനെത്തിയിരുന്നുവെങ്കിലും അസുഖം മൂലം സാധിച്ചിരുന്നില്ല.
നീതി ന്യായ വ്യവസ്ഥയുടെ യശസ്സ് ഉയരുന്ന സന്ദര്‍ഭമാണിതെന്നും തന്നെ പിന്തുണച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയുണ്ടെന്നും മഅദനി ബംഗളൂരുവില്‍ വെച്ച് പറഞ്ഞു. ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിലും ഇന്‍ഫക്ഷന്‍ സാധ്യത പരിഗണിച്ചും ഏതാനും ദിവസത്തേക്ക് സന്ദര്‍ശനം ഒഴിവാക്കി സഹകരിക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി എല്ലാവരോടും പി.ഡി.പി കേന്ദ്രകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here