അബ്ദുള്‍ നാസര്‍ മഅദ്നിക്ക് ജാമ്യം

അബ്ദുള്‍ നാസര്‍ മഅദ്നിക്ക് ജാമ്യം ലഭിച്ചത് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരിന്‍റെ എതിര്‍പ്പ് മറികടന്നുകൊണ്ട്. ജാമ്യം അനുവദിക്കുന്നതിലുളള എതിര്‍പ്പ് ഔദ്യോഗികമായി രേഖപ്പെടുത്തണമെന്ന് കര്‍ണാടകത്തിന്‍റെ അഭിഭാഷകന്‍ ഇന്നലെ സുപ്രീംകോടതിയില്‍ ആ‍വശ്യപ്പെടുകയായിരുന്നു.

Also Read: അപകീർത്തിക്കേസ്; രാഹുൽ ഗാന്ധിയുടെ ഹർജി നാളെ സുപ്രീം കോടതിയിൽ

നേരത്തെ ബി ജെ പിയാണ് കര്‍ണാടക ഭരിച്ചിരുന്നത്. ബിജെപിയെ തോല്പിച്ച് അടുത്തിടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. എന്നാല്‍ മദനിയോടുളള സമീപനത്തില്‍ കാതലായ യാതൊരു മാറ്റവും ഉണ്ടായില്ല. മഅദനി ഒരു പതിറ്റാണ്ടിലേറെയായി വിചാരണാ തടവുകാരനാണ്. ഇപ്പോ‍ഴാകട്ടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ക്ഷീണിതനും. ജാമ്യം ലഭിക്കാനുളള എല്ലാ അര്‍ഹതയും മഅദനിക്കുണ്ട്. എന്നാല്‍ ക‍ഴിഞ്ഞ ദിവസം മഅദനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി പരിഗണിച്ചപ്പോള്‍ കർണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിലോപകരമായ നിലപാടാണ് കോടതിയില്‍ കൈക്കൊണ്ടത്. മഅദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത കര്‍ണാടാക സര്‍ക്കാര്‍ അഭിഭാഷകന്‍ സര്‍ക്കാരിന്‍റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ എതിര്‍പ്പ് തളളിക്കളഞ്ഞാണ് സുപ്രീംകോടതി മഅദനിക്ക് ജാമ്യം നല്‍കിയത്. ഭരണമാറ്റം ഉണ്ടായെങ്കിലും മഅദനിയോടുളള നിലപാടില്‍ കാതലായ മാറ്റം കോണ്‍ഗ്രസ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് ഈ നിലപാട് തെളിയിക്കുന്നത്.

Also Read: 11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത് ഇഡി; തമിഴ്‌നാട് മന്ത്രി കെ.പൊന്മുടി കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News