അബ്ദുൾ നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും

പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനി ഞായറാ‍ഴ്ച കേരളത്തിലെത്തും. ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബംഗളൂരുവിൽ കഴിഞ്ഞിരുന്ന മഅ്ദനി സുപ്രീം കോടതിയുടെ അനുമതിയോടെയാണ് കേരളത്തിലേക്ക് എത്തുന്നത്. രോഗാവസ്ഥയിലായ പിതാവിനെ കാണുന്നതിനായാണ് ജൂലൈ 8 വരെ സുപ്രീം കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്.

ALSO READ: ഗോമൂത്രത്തില്‍ സ്വര്‍ണം; അവകാശവാദവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ്

ഇന്ന് വൈകിട്ട് ബംഗ്ളൂരുവിൽ നിന്നുള്ള വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തുന്ന മഅദനിക്ക് വിമാനത്താവളത്തിൽ പി ഡി പി പ്രവർത്തകർ സ്വീകരണം ഒരുക്കും. കർണ്ണാടക പൊലീസിൻ്റെ കർശന സുരക്ഷയിലാണ് മഅദനി കേരളത്തിൽ എത്തുന്നത്. ജൂലൈ 7 ന് ബംഗ്ളൂരുവിലേക്ക് മടങ്ങും.

ALSO READ: യുവതിയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; സുഹൃത്ത് അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News