അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി മാറ്റി

അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി മാറ്റി. കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള ഹർജിയാണ് സുപ്രീം കോടതി മാറ്റിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വാദം കേൾക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. സാങ്കേതികപരമായ കാരണങ്ങൾ കൊണ്ടാണ് ഹർജി മാറ്റിയത്. വിഷയത്തിൽ കർണ്ണാടക സർക്കാരിന്റെ ഭാ​ഗം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

also read; ‘ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ’; ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കളക്ടര്‍

കർണ്ണാടക സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷയത്തിൽ സമയം വേണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്. കർണാടക സർക്കാർ മഅദനിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

മഅദനിക്ക് കോടതി നാട്ടിലേക്ക് മടങ്ങാൻ നൽകിയ അനുമതി നടപ്പാക്കാതെയിരിക്കാൻ വിചിത്രമായ നടപടികളാണ് കർണാടക സർക്കാർ നടത്തിയതെന്ന് കപിൽ സിബൽ സുപ്രീംകോടതിയിൽ പറഞ്ഞു. മൂന്നുമാസത്തേക്ക് നാട്ടിലേക്ക് പോകാനായിരുന്നു മഅദനിക്ക് അനുവാദം ലഭിച്ചിരുന്നത്.

also read; സ്വകാര്യഭാഗം വികൃതമാക്കി, കണ്ണ് കുത്തിപ്പൊട്ടിച്ചു, നാവ് മുറിച്ചെടുത്തു; ഞെട്ടിക്കുന്ന കൊലപാതകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News