സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു.ജനുവരി 15ന് കേസ് വീണ്ടും പരിഗണിക്കും.റഹീം കേസ് കൂടുതല്‍ പഠിക്കാനുണ്ടെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇത് അഞ്ചാം തവണയാണ് കേസ് കോടതി മാറ്റിവെക്കുന്നത്.
ദയാധനം കൈപ്പറ്റി മാപ്പ് നൽകാൻ മരിച്ച സൗദി ബാലൻ അനസ് അൽ ശാഹിരിയുടെ കുടുംബം തയ്യാറായതോടെയാണ് പതിനെട്ട് വർഷത്തെ ജയിൽവാസത്തിനൊടുവിൽ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് വഴി തെളിഞ്ഞത്. ആവശ്യപ്പെട്ട 34 കോടി രൂപ ദിയാധനം നൽകിയതോടെ കുടുംബത്തിന്റെ സമ്മതപ്രകാരം ജുലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു.
ALSO READ; മകന്റെ ജോലിക്കായി 17 ലക്ഷം നൽകി; ഐസി ബാലകൃഷ്ണനെതിരെ വീണ്ടും വെളിപ്പെടുത്തൽ
തുടർന്ന് മൂന്ന് തവണ മോചന ഹർജിയിൽ വിധി പറയാൻ കോടതി ചേർന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള നടപടിക്രമങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷനും റഹീമിന്റെ അഭിഭാഷകനും അവരവരുടെ വാദങ്ങൾ വീണ്ടും കോടതിക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു.
ENGLISH NEWS SUMMARY: The case of Abdul Rahim, who is in Saudi jail, has been postponed. The case will be considered again on January 15. The court has clarified that Rahim’s case is to be studied further
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here