മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ ആസൂത്രകരിൽ ഒരാളായഅബ്ദുള്‍ റഹ്മാന്‍ മക്കി മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച ലാഹോറിൽ വെച്ചായിരുന്നു മരണം.
ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഉപസംഘടനയായ ജമാത് ഉദ്-ദവയുടെ ഡെപ്യൂട്ടി ലീഡറാണ് ഇയാൾ.മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനാണ് അബ്ദുള്‍ റഹ്മാന്‍ മക്കി. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നൽകിയവരിൽ മക്കിയും ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.
2019 മെയ് മാസത്തിൽ മക്കിയെ പാകിസ്താൻ സർക്കാർ അറസ്റ്റ് ചെയ്യുകയും ലാഹോറിൽ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.2020ൽ, തീവ്രവാദ വിരുദ്ധ കോടതി മക്കിക്ക് തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയതിന് ആറ് മാസത്തെ തടവ് ശിക്ഷ നൽകിയിരുന്നു. 2023 ജനുവരിയിൽ യുഎൻസിഎസ് അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here