ശിവ പാർവതിമാർക്കെതിരായ ഉമർ ഫൈസി മുക്കത്തിന്‍റെ പരാമർശം; സമസ്തക്കു വേണ്ടി ഹൈന്ദവ സമൂഹത്തോട് മാപ്പ് ചോദിക്കുന്നു: അബ്ദുസമദ് പൂക്കോട്ടൂർ

ambdul samad and umar faizy

സ​മ​സ്ത മു​ശാ​വ​റ​യി​ൽ നിന്നും അധ്യക്ഷൻ ജിഫ്രി തങ്ങൾ ഇ​റ​ങ്ങി​പ്പോ​യതിനും പിന്നാലെ മുക്കം ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. സമസ്തയിൽ അധ്യക്ഷന്‍റേത് അവസാന വാക്കാണെന്നും അത് അനുസരിക്കേണ്ടത് സമസ്ത അംഗങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. നാളിതുവരെ ഉണ്ടാകാത്ത അസാധാരണ സംഭവങ്ങളാണ് ബുധനാഴ്ച കോഴിക്കോട്ട്​​ ചേർന്ന സമസ്ത മുശാവറ യോഗത്തിൽ നടന്നത്. മുശാവറ യുഗത്തിൽ നടന്ന കാര്യങ്ങളുടെ വിവരങ്ങൾ പുറത്തു വരാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവനും പാർവതിക്കുമെതിരായ ഉമർ ഫൈസി മുക്കത്തിന്‍റെ വിമർശനം സമസ്തക്ക് അപമാനമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. പരാമർശം ഇസ്ലാമിന്‍റെ തത്വങ്ങൾക്ക് എതിരാണ്. ഉമർ ഫൈസിയുടെ പ്രസംഗത്തിൽ സമസ്തക്കു വേണ്ടി ഹൈന്ദവ സമൂഹത്തോട് മാപ്പു പറയുന്നെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

also read; മുശാവറയിൽ പൊട്ടിത്തെറി ഉണ്ടായിട്ടില്ല; ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച് മുസ്ലിം ലീഗ് അനുകൂലികൾ വാർത്ത സൃഷ്ടിക്കുന്നു: ഉമർ ഫൈസി മുക്കം

മറ്റ് മതസ്ഥരേയും അവരുടെ വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന മതമാണ് ഇസ്ലാമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സമസ്ത മുശാവറയിലുണ്ടായ കാര്യങ്ങൾ ജിഫ്രി മുത്തുക്കോയ തങ്ങളെ വിഷമിപ്പിച്ചിട്ടുണ്ട് എന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. സമസ്ത അധ്യക്ഷനെ പോലും അനുസരിക്കാത്ത ഉമർ ഫൈസിയുടെ നിലപാടിനെതിരെ ലീഗ്​ അനുകൂല വിഭാഗം ശക്തമായ പ്രതിഷേധമാണ്​ സമൂഹ മാധ്യമങ്ങളിൽ ഉയർത്തുന്നത്​. ​ഉമർ​​ ഫൈസിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തിപ്പെടുത്താനാണ്​ അവരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News