എന്നെ ഇത്രയും കാലം വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണ്, മോശം പറയാൻ എനിക്ക് കഴിയില്ല; ഗോപി സുന്ദറിനെ കുറിച്ച് വീണ്ടും അഭയ ഹിരണ്മയി

മലയാളികളിലെ സദാചാര ബോധം മുഴുവൻ വേട്ടയാടിയ രണ്ടുപേരാണ് അഭയ ഹിരണ്മയിയും ഗോപി സുന്ദറും. ഇരുവരുടെയും പ്രണയവും പിരിയലുമെല്ലാം പാപ്പരാസികൾ ആഘോഷമാക്കിയിരുന്നു. വേർപിരിഞ്ഞിട്ടും പരസ്പരം ബഹുമാനത്തോടെയാണ് ഇരുവരും പെരുമാറിയിരുന്നത്. രണ്ടുപേരും പരസ്പരം കുറ്റങ്ങൾ പറയുകയോ ഒന്നുമുണ്ടായില്ല. ഇപ്പോഴിതാ എന്തുകൊണ്ട് ഇത്രയും നല്ല രീതിയിൽ ഒരു വേർപിരിയൽ ഉണ്ടായി എന്ന ചോദ്യത്തിന് അഭയ പറഞ്ഞ മറുപടിയാണ് ചർച്ചയാകുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വേർപിരിയലിനെ കുറിച്ച് അഭയ ഹിരണ്മയി പറഞ്ഞത്.

അഭയ പറഞ്ഞത്

ALSO READ: വിദ്യാമ്മയുടെ വീട്ടില്‍ നിന്നും ചിലങ്കയുടെ ശബ്ദം, പ്രേതബാധയുണ്ടെന്ന് പറയുന്നു, ചെന്ന് നോക്കിയപ്പോൾ ഞാൻ കണ്ട കാഴ്ച വേറെയായിരുന്നു; സീമ ജി നായർ

രണ്ട് പേര്‍ ഒരുമിച്ച് ജീവിച്ചു. അവര്‍ പിരിഞ്ഞു. ഇരുവരും അവരവരുടേതായ രീതിയില്‍ ജീവിക്കുന്നു. അവര്‍ ഇരുവരും തിരക്കിലാണ്. ഇതേക്കുറിച്ച് ചിന്തിക്കാന്‍ പോലും സമയില്ല. എന്നാല്‍ അപ്പോഴും പഴയത് കുത്തിപ്പൊക്കി കൊണ്ടു വരുമ്പോള്‍ അവിടെ പ്രശ്‌നമുള്ളത് ചുറ്റും നില്‍ക്കുന്ന ആള്‍ക്കാര്‍ക്കാണ്. അവരാണ് ഫ്രസ്റ്റ്രേറ്റഡ് ആകുന്നത്. നിങ്ങള്‍ അങ്ങനെയാകാതെ സ്വന്തം ജോലിയും സ്വന്തം കാര്യവും നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തികമായിട്ടും മാനസികമായിട്ടും സന്തോഷം ഉയര്‍ന്നു കൊണ്ടിരിക്കും. നമുക്കും സന്തോഷമേയുള്ളൂ…

ALSO READ: എലിസബത്ത് തങ്കമാണ്, പ്യൂർ ക്യാരക്ടറാണ്, പക്ഷെ.. ഇപ്പോൾ എന്റെ കൂടെയില്ല, ഞാനും അവളുടെ കൂടെയില്ല; വിധിയെന്ന് ബാല

വയനാട് എന്റെ സുഹൃത്തിന്റെ റിസോര്‍ട്ടില്‍ പോയിരുന്നു. അവിടെ എന്റെ സുഹൃത്തുക്കളുടെ കൂടെയിരിക്കുമ്പോള്‍ നല്ല ലൈറ്റ് കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ലാത്തിരി പൂത്തിരി കത്തിക്കാനാണ്. ആ പാട്ട് പാടാനാണ്. പക്ഷെ അത് കണക്ട് ചെയ്തത് വേറെ തരത്തിലേക്കാണ്. ഇങ്ങനൊരു ബ്രേക്കപ്പ് ഉണ്ടായാല്‍ എതിരെ നില്‍ക്കുന്ന ആളെക്കുറിച്ച് നെഗറ്റീവ് പറയണം എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്. അങ്ങനെ പറയാന്‍ പറ്റില്ല എനിക്ക്. എന്നെ ഇത്രയും കാലം വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണ്‌.

എനിക്കതില്‍ പ്രശ്‌നങ്ങളുണ്ട്. പക്ഷെ അത് എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളാണ്. അത് നാട്ടുകാരോട് ഞാന്‍ വിശദമാക്കണം എന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. അത് ശരിയല്ല. അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റേതായ പ്രശ്‌നങ്ങള്‍ കാണും. പരസ്പരം ബഹുമാനിച്ച് പോകുന്നതില്‍ ഭയങ്കരമായ കഠിനാധ്വാനമുണ്ട്. അത് തീരുമാനിച്ച് കൊണ്ട് പോകുന്നതാണ്. അതങ്ങനെ വേണം എന്നാണ് വിചാരിക്കുന്നത്. എന്നെ ഇങ്ങനെ കാണാനാണ് താല്‍പര്യം. നിങ്ങള്‍ എന്ത് നെഗറ്റീവായി കാണാന്‍ ഉദ്ദേശിച്ചാലും എന്നെ പോസിറ്റീവായിട്ട് കാണാനാണ് എനിക്കിഷ്ടമെന്നാണ് അഭയ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here