‘സ്വന്തം തെറ്റ് മൂടിവെച്ച് പലരും ഓൺലൈനിൽ സദാചാരം നടത്തുന്നു’: വെളിപ്പെടുത്തലുമായി അഭയ ഹിരൺമയി

‘ഖൽബില് തേനൊഴുകണ കോഴിക്കോട്’ എന്ന ഒറ്റ പാട്ടിലൂടെ സംഗീത പ്രേമികളുടെ മനസിൽ ഇടം നേടിയ ഗായികയാണ് അഭയ ഹിരൺമയി. നിരവധി ആരാധകരും അഭയയ്ക്കുണ്ട്. പക്ഷെ വിമർശനങ്ങൾക്കും അഭയ പലപ്പോഴും ഇരയാകാറുണ്ട്. ഇവരുടെ സ്റ്റൈലിനും ഫാഷനുമെല്ലാം എതിരെയാണ് കൂടുതൽ വിമർശനങ്ങളും വരുന്നത്. സ്വന്തം തെറ്റ് മൂടി വച്ചുകൊണ്ടാണ് പലരും ഓൺലൈനിൽ വന്ന് സദാചാരം നടത്തുന്നതെന്ന് അഭയ പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭയയുടെ വെളിപ്പെടുത്തൽ.

ALSO READ: കെ ബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും പുതിയ മന്ത്രിമാരാകും: ഇ പി ജയരാജന്‍

ഒരു വ്യക്തിയുടെ പോസ്റ്റിൽ അവരുടെ സ്വകാര്യ ജീവിതത്തെ ചോദ്യം ചെയ്യുന്ന കമ്മന്റുകളിടാൻ എങ്ങനെ സാധിക്കുന്നുവെന്നും അഭയ ചോദിക്കുന്നു. തന്റെ തെറ്റ് മൂടി വച്ചുകൊണ്ടാണ് ഇത്തരത്തിൽ കമ്മന്റുകൾ ഇടുന്നത്. അതിനെയൊക്കെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അഭയ പറയുന്നു.

ALSO READ: ‘ഏത് വകുപ്പ് കിട്ടിയാലും നീതിപുലർത്തും’: കടന്നപ്പള്ളി രാമചന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News