ഫോട്ടോയിലുള്ളത് ആരെന്ന് വ്യക്തമല്ല, വീണ്ടും പ്രണയത്തിൽ? അഭയ ഹിരൺമയിയുടെ ചിത്രത്തിന് കമന്റുമായി ആരാധകർ

ഗായിക അഭയ ഹിരൺമയിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അഭയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം ശ്രദ്ധനേടാറുണ്ട്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അഭയയുടെ വേർപിരിയൽ സോഷ്യൽ മീഡിയയിൽ ചർച്ചയായ വിഷയമായിരുന്നു. ഇപ്പോഴിതാ അഭയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചൊരു ഒരു പോസ്റ്റ് ശ്രദ്ധനേടുകയാണ്.

also read:ഡിമാൻഡ് കുറഞ്ഞ വൈൻ നശിപ്പിക്കാൻ ധനസഹായം പ്രഖ്യാപിച്ചു

അഭയയെ ഒരാൾ എടുത്ത് ചുംബിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോയിലുള്ളത് ആരാണെന്ന് വ്യക്തമല്ല. ‘പൂമ്പാറ്റ’ എന്ന ക്യാപ്ഷണ്ട് കൂടിയാണ് അഭയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.കൂടാതെ ഹാപ്പിനസ്, ട്രാവലർ, ലവ്, ലൈഫ് എന്നീ ഹാഷ്ടാഗുകളും അഭയ ഹിരൺമയി നൽകിയിട്ടുണ്ട്.

ചിത്രം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ഗായികയും മോഡലുമായ അഭയ ഹിരൺമയി വീണ്ടും പ്രണയത്തിലായോ..? എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന് ആരാധകരുടെ കമന്റ്.

also read:തൃശൂരില്‍ ടൂറിസ്റ്റ് ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

അടുത്തിടെ ഒരു അഭിമുഖത്തിലും താൻ സിംഗിൾ അല്ല കമ്മിറ്റഡാണെന്നും അഭയ പറഞ്ഞിരുന്നു. എട്ട് വർഷത്തിലധികം ലിവിംഗ് ടുഗെതറിലായിരുന്ന അഭയ ഹിരൺമയിയും ഗോപി സുന്ദറും അടുത്ത കാലത്താണ് പിരിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News