കുട്ടി പത്മകുമാറിനെ തിരിച്ചറിഞ്ഞു; പിതാവിനെയും ചോദ്യം ചെയ്യുന്നു

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളില്‍ ഒരാളെ കുട്ടി തിരിച്ചറിഞ്ഞു. പതിനൊന്ന് ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചതില്‍ കുട്ടി പത്മകുമാറിനെ തിരിച്ചറിഞ്ഞിരിക്കുകയാണ്. കുട്ടിയുടെ സഹോദരനെയും ചിത്രം കാണിച്ചിട്ടുണ്ട്. ചാത്തന്നൂരില്‍ ബേക്കറി നടത്തുന്ന ആളാണ് പ്രതി പത്മകുമാര്‍.

ALSO READ: മുംബൈ സാഹിത്യോത്സവം ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയ സമയത്തും അന്വേഷണ സംഘമായി സഹകരിക്കാതിരുന്ന പിതാവ് റെജിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്‌തെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഡിവൈഎസ്പിയും വനിതാ സിപിഒയും കുട്ടിയെ കൂടുതല്‍ ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്. കുട്ടിയെ രാത്രിയില്‍ താമസിപ്പിച്ച ഓടിട്ട വീട് ചാത്തന്നൂരിന് സമീപം ചിറക്കരയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ഗോപകുമാറിന് ചാത്തന്നൂരില്‍ ബേക്കറിയുണ്ടെന്നും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നുണ്ടെന്നുമാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News