സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം ദിനം മണക്കാട് ഗവണ്മെന്റ് എച്ച് എസ് എസിലെ കരമനയാര്‍ നൃത്തചുവടുകള്‍ കൊണ്ട് വിസ്മയിപ്പിച്ച് അഭിലക്ഷ്മി. വിഷ്ണു ഭഗവാന്റെ രൂപമാറ്റമായ മോഹിനിയായും ശാപമോചനം ലഭിക്കുന്ന ശൂര്‍പ്പണഖയയുമായാണ് അഭിലക്ഷ്മി കേരള നടനത്തില്‍ നിറഞ്ഞാടിയത്.
കൊല്ലം ചവറ ഗവണ്മെന്റ് എച്ച് എസ് എസിലെ ഈ പന്ത്രണ്ടാം ക്ലാസ്സുകാരിയാണ് അഭിലക്ഷ്മി.
കഴിഞ്ഞ രണ്ടുതവണയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം എന്നീ ഇനങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. ഇത്തവണയും കേരളനടനത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി.
ALSO READ: അടുത്ത കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ വംശജയോ? അഞ്ചില്‍ ഒരാള്‍ അനിത ആനന്ദ്!
10 വര്‍ഷമായി നൃത്തം അഭ്യസിയ്ക്കുന്ന അഭിലക്ഷ്മി 2023ലെ കേരളോത്സവത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം എന്നീയിനങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. ഭാവിയിലും നൃത്തത്തില്‍ത്തന്നെ ശ്രദ്ധിക്കാനാണ് അഭിലക്ഷ്മി ആഗ്രഹിയ്ക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here