പ്രേക്ഷകര്‍ സ്വാഗതം ചെയ്താലേ വലിയ പ്രോജക്റ്റുകളുമായി പുതിയ സിനിമാക്കാര്‍ വരൂ എന്ന് സംവിധായകൻ അഭിലാഷ് ജോഷി. വലിയ സിനിമകളാണ് ഇന്‍ഡസ്ട്രിക്ക് എപ്പോഴും നല്ലതെന്നും, പ്രേക്ഷകര്‍ സ്വാഗതം ചെയ്താല്‍ മാത്രമേ വലിയ പ്രോജക്റ്റുകളുമായി പുതിയ സിനിമാക്കാര്‍ വരികയൊള്ളുവെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ അഭിലാഷ് ജോഷി പറഞ്ഞു.
ALSO READ: നയൻതാരയുടെ സ്കിൻ കെയർ കമ്പനിക്കെതിരെ ആരാധകർ രംഗത്ത്, മറുപടി പറയാതെ താരം
‘വലിയ സിനിമകള്‍ ഉണ്ടാകുന്നതിനും സിനിമ വ്യവസായം വളരുന്നതിനും പ്രേക്ഷകരുടെ പിന്തുണ ഉണ്ടാകണമെന്ന് ഞാന്‍ കരുതുന്നു. വലിയ സിനിമകളാണ് ഇന്‍ഡസ്ട്രിക്ക് എപ്പോഴും നല്ലത്. എന്റെ കാര്യത്തില്‍, ഞാന്‍ അത്തരമൊരു റിസ്‌ക് എടുത്തു. പക്ഷേ, വീണ്ടും ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് മടിയാണ്. ഞാന്‍ ഇനി ഒരു വലിയ സിനിമ ചെയ്യണോ? വളരെ സിമ്പിളായ ഒരു സിനിമ കൊച്ചിയില്‍ സെറ്റ് ചെയ്യാന്‍ എനിക്ക് പറ്റില്ലേ?’- എന്നൊക്കെയാണ് എന്റെ ചില ചിന്തകള്‍,’ അഭിലാഷ് ജോഷി പറഞ്ഞു.
ALSO READ: സാമ്രാജ്യം തിരിച്ചുപിടിച്ച് മമ്മൂട്ടി, നിരന്തര വിജയങ്ങൾ: വാഴ്ത്തി സോഷ്യൽ മീഡിയ
‘വലിയ പ്രോജക്റ്റ് ചെയ്യുമ്പോള്‍ ആളുകള്‍ കൂടുതല്‍ പ്രതീക്ഷിക്കും. അങ്ങനെയുള്ള സിനിമകള്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതാകുമ്പോള്‍ അതിനെ പ്രേക്ഷകര്‍ കീറിമുറിക്കും. നമ്മള്‍ സ്വാഗതം ചെയ്താല്‍ മാത്രമേ വലിയ പ്രോജക്റ്റുകളുമായി പുതിയ സിനിമാക്കാര്‍ വരൂ. നിങ്ങള്‍ ഒരു വലിയ പ്രോജക്റ്റ് ചെയ്യുമ്പോള്‍, ആളുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു. സിനിമ ആ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതെ പോയാല്‍ അവര്‍ സിനിമയെ കീറിമുറിക്കും. അങ്ങനെ വരുമ്പോള്‍ വലിയ സിനിമ ചെയ്യുന്നതിനെക്കുറിച്ച് പുതുമുഖ സംവിധായകര്‍ രണ്ടുതവണ ആലോചിക്കും,’ അഭിലാഷ് ജോഷി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here