തിരമാലകളെ വെല്ലുവിളിച്ച  മനക്കരുത്തിന്റെ നേട്ടം, ചരിത്രത്തില്‍ ഇടം പിടിച്ച് അഭിലാഷ് ടോമി

അപ്രതീക്ഷമായ തിരമാലകളെയും കാറ്റിനെയും വെല്ലുവിളിച്ച് നേട്ടങ്ങള്‍ കൊയ്ത മനക്കരുത്തിന്റെ പര്യായപദമായി മാറിയിരിക്കുകയാണ് അഭിലാഷ് ടോമി. ലോകം മുഴുവന്‍ പായ് വഞ്ചിയില്‍ ചുറ്റിക്കറങ്ങി ഇന്ത്യക്ക് അഭിമാനമായി മാറിയ അഭിലാഷ് ടോമി ഫ്രഞ്ച് തീരമണയുമ്പോള്‍ കടല്‍ മത്സരത്തില്‍ ജീവന്‍ ജയിപ്പിച്ച കഥ പറയാനുണ്ട് അഭിലാഷ് ടോമിക്ക്.

നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യ ഗോള്‍ഡന്‍ ഗ്ലോബ് ജയിച്ച സര്‍ റോബിന്റെ സുഹൈലിയുടെ മാതൃകയില്‍ ഇന്ത്യയില്‍ പണിതെടുത്ത തുരിയ ബോട്ടില്‍ നടത്തിയ 2018 ഗോള്‍ഡണ്‍ ഗ്ലോബ് പോരാട്ടം. യാത്രയുടെ പകുതിയില്‍ കടല്‍നടുക്കില്‍ കുടുങ്ങി നട്ടെല്ല് തകര്‍ന്ന്, ഭക്ഷണമില്ലാതെ കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത് തിരകളില്‍ കലങ്ങിമറിയാത്ത ആത്മബലം ഒന്ന് കൊണ്ട് മാത്രം. കടല്‍ വീണ്ടും മാടിവിളിച്ചപ്പോള്‍ ഒടിഞ്ഞ കശേരുക്കള്‍ തുന്നിച്ചേര്‍ത്ത് ബയാനത് എന്ന യുഎഇ സ്‌പോണ്‍സെഡ് ഫ്രഞ്ച് പായ് വഞ്ചിയില്‍ വീണ്ടും പിടച്ചുകയറുകയായിരുന്നു അഭിലാഷ് ടോമി.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിലെ സാബ്ലെ ദലോണ്‍ തുറമുഖത്തു നിന്ന് ആരംഭിച്ച പായ് വഞ്ചിയോട്ടം ലോകം ചുറ്റി, മഹാസമുദ്രങ്ങളെല്ലാം കീഴടക്കി ഫ്രഞ്ച് തീരം തൊട്ടിരിക്കുകയാണ്. വടക്കുനോക്കിയന്ത്രവും ഭൂപടവും മാത്രം വഴികാട്ടിയ യാത്ര അവസാനിക്കുന്നത് 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റും 34 സെക്കന്‍ഡും കൊണ്ട്. 16 പേരായി ആരംഭിച്ച യാത്രയിലെ ഒരേയൊരു സ്ത്രീരത്‌നം സൗത്താഫ്രിക്കക്കാരിയായ കിര്‍സ്റ്റന്‍ നോയ്ഷെഫര്‍ യാത്ര അവസാനിക്കുമ്പോള്‍ ബാക്കിയായ മൂന്ന് പേരില്‍ ഒന്നാമതായി ഇന്നലെ ഫിനിഷ് ചെയ്തതാണ്. മൂന്നാമനായ ഓസ്ട്രിയക്കാരന്‍ മൈക്കല്‍ ഗുഗന്‍ തീരമണയാന്‍ ഇനിയും 15 ദിവസമെടുക്കും.

ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സില്‍ കടുത്ത കടല്‍ പ്രതിബന്ധങ്ങള്‍ നിരവധി എണ്ണം മറികടന്നാണ് മത്സരാര്‍ത്ഥികളുടെ വിജയനേട്ടം. കാറ്റില്ലാത്ത കടല്‍ക്കാലമായ ഡോള്‍ഡ്രമും സഹമത്സരാര്‍ത്ഥികളുടെ അപകടവും രക്ഷാപ്രവര്‍ത്തനവുമൊക്കെ അനുഭവഖനികളായി. വിജയവഴിയില്‍ തോല്‍പ്പിച്ച ചിലിയിലെ കേപ്‌ഹോണ്‍ മുനമ്പും മറ്റ് പ്രകൃതി പ്രതിഭാസങ്ങളുമുണ്ട്. ലോകത്തില്‍ ഏറ്റവും ധൈര്യമുള്ളവര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ജയിച്ച മൂന്നേമൂന്ന് പേരില്‍ ഒരാളാകാന്‍ അഭിലാഷിന് കഴിയുന്നതില്‍ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News