എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു വിന്റെ കൊലപാതക കേസിലെ പ്രാരംഭവാദം ആരംഭിക്കുന്നത് കോടതി ഡിസംബർ 4 ലേക്ക് മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി.
ALSO READ; ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍
പ്രതിഭാഗത്തിൻ്റെ അപേക്ഷ പ്രകാരമാണ് വിചാരണ നീട്ടിയത്.
കുറ്റപത്രത്തിൽ ചുമത്തിയ കുറ്റങ്ങളിന്മേലുള്ള വാദം പ്രൊസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും അറിയിക്കുന്നതിനുള്ള പ്രാഥമിക വാദമാണ് ഇന്ന് നിശ്ചയിച്ചിരുന്നത്.
ALSO READ; ദില്ലിയിലെ ഡോക്ടറുടെ കൊലപാതകം: ക്വട്ടേഷനെന്ന് പൊലീസ്
അഭിമന്യു വധവുമായി ബന്ധപ്പെട്ട 4 കേസുകളും ഒന്നിച്ചാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതികളായ 16 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here