അഭിമന്യു – എൻഡോവ്മെന്റ് മാതൃഭൂമി ദിനപ്പത്രത്തിൻ്റെ വ്യാജവാർത്തക്കെതിരെ നിയമ നടപടി സ്വീകരിക്കും : മാനവീയം തെരുവിടം

അഭിമന്യു – മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി വിദ്യാഭ്യാസ എൻഡോവ്മെന്റ് – 2023 -24 സംബന്ധിച്ച് മാതൃഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ച വ്യാജ വാർത്തക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി മാനവീയം തെരുവിടം. അഭിമന്യുവിന്റെ നാമധേയത്തിലാണ് എൻഡോവ്മെന്റ് ഏർപ്പെടുത്തിയത്. മാനവീയം തെരുവിടം കൾച്ചർ  കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി രജിസ്റ്റർ ചെയ്യപ്പെട്ട സംഘടനയാണ്. ഇതിന് മറ്റേതെങ്കിലും സാംസ്‌കാരിക സംഘടനകളുമായോ ബന്ധമില്ല. വ്യാജ വാർത്ത നൽകുന്നതിനുപിന്നിൽ ആസൂത്രിതമായ അജണ്ടകളുണ്ട് എന്നും സംഘടന ഭാരവാഹികൾ പറഞ്ഞു.

Also read:‘ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനം’; സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

അഭിമന്യു – മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി വിദ്യാഭ്യാസ എൻഡോവ്മെന്റ് – 2023 -24 ലേക്കായി മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി അംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നും സമാഹൃതമായ മൂന്നര ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടിൽ കേരള ബാങ്ക് ഹെഡ് ഓഫീസ് ബ്രാഞ്ചിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ നിന്നും ലഭ്യമാകുന്ന ഇന്റെസ്റ്റിൽ നിന്നാണ് പ്രതിവർഷം എൻഡോവ്മെന്റ് തുക കണ്ടെത്തുക. പതിനായിരം രൂപ വീതം (ജനറൽ കാറ്റഗറി/ എസ് സി, എസ് റ്റി വിഭാഗങ്ങൾ) ഉയർന്ന മാർക്കുവാങ്ങിയ വിദ്യാർത്ഥികൾക്കാണ് എൻഡോവ്മെന്റ് തുക നൽകുക.

2018 ലാണ് ഇതിലേക്കാവശ്യമായ സാമ്പത്തിക സമാഹരണം ആരംഭിച്ചത്. ഇടപ്പഴഞ്ഞിയിലെ കാനറാ ബാങ്ക് ശാഖയിൽ സംയുക്ത അക്കൗണ്ടിലൂടെയാണ് ഇത് നടന്നത്. എൻഡോവ്മെന്റ് തുക നല്കുന്നതിനാവശ്യമായ ഇന്ററസ്റ്റ് തുകക്കനുസൃതമായവിധം സമാഹരണം സാധ്യമാക്കാൻ ആകാത്തതിനാൽ സമാഹരണ പ്രവർത്തനങ്ങൾ നീട്ടിവെക്കാൻ കമ്മിറ്റി തീരുമാനിച്ചു. 2022 ജൂൺ 22 ന് കേരള ബാങ്കിൽ ആരംഭിച്ച മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി അക്കൗണ്ടിൽ എൻഡോവ്മെന്റിലേക്കായി സമാഹരിക്കപ്പെട്ട മൂന്നര ലക്ഷം രൂപ നിക്ഷേപിക്കപ്പെട്ടു. എൻഡോവ്മെന്റിലേക്ക് തുക നിക്ഷേപിച്ചവരുടെ വിശദവിവരങ്ങൾ അതത് ഘട്ടങ്ങളിൽ പൊതുയോഗം / മാനവീയം തെരുവിടം കമ്മിറ്റി എന്നിവകളിൽ അവതരിപ്പിച്ച് അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

Also read:എൻഎസ്എസ് ജനറൽ സെക്രട്ടറിക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അറസ്റ്റ് വാറണ്ട്

അഭിമന്യു മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി എഡ്യൂക്കേഷണൽ എൻഡോവ്മെന്റ് 2024 സെപ്തംബർ ആദ്യവാരം തിരുവനന്തപുരം മാനവീയം വീഥിയിൽ വെച്ച് കൈമാറുവാൻ മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി ക്രമീകരണങ്ങൾ പൂർത്തീകരിച്ച വിവരം പ്രസിദ്ധപ്പെടുത്തി ദിവസങ്ങൾക്കകമാണ് ‘ അഭിമന്യു രക്തസാക്ഷി ഫണ്ട് കാണാനില്ല’ എന്ന പേരിൽ ഊഹാപോഹങ്ങളും കെട്ടുകഥകളും കുത്തിനിറച്ച് തെറ്റിദ്ധാരണാജനകമായ വ്യാജ വാർത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വർത്തക്കെതിരെയാണ് നിയമ നടപടിക്കൊരുനുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News