അഭിമന്യു വധക്കേസ് രേഖകള്‍ കോടതിയില്‍ നിന്നും കാണാതായി; ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണമെന്ന് എസ്എഫ്‌ഐ

അഭിമന്യു വധക്കേസ് രേഖകള്‍ കോടതിയില്‍ നിന്നും കാണാതായി. എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നാണ് കാണാതായത്. കുറ്റപത്രം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, സാക്ഷി മൊഴികള്‍ എന്നിവയാണ് കാണാതായത്. രേഖകള്‍ കാണാതായ വിവരം ഹൈക്കോടതിയെ അറിയിച്ചു.
കാണാതായ രേഖകള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കും. നഷ്ടപ്പെട്ടവയുടെ പകര്‍പ്പുകള്‍ പൊലീസിന്റെ കൈവശമുള്ളതായി കോടതിയെ അറിയിച്ചു. അന്വേഷണ സംഘത്തിന്റെ കൈവശമുള്ള പകര്‍പ്പുകള്‍ ഉടന്‍ കോടതിക്ക് കൈമാറും.

ALSO READ:പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചന

അതേസമയം അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതും ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. അഭിമന്യുവിന്റെ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടലുളവാക്കുന്നതാണ്. അഭിമന്യു വധക്കേസ് അട്ടിമറിക്കുന്നതിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ ഏജന്റുമാരായി കോടതിയില്‍ പ്രവര്‍ത്തിച്ചതാര് എന്നതിനെ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് അന്വേഷിക്കണം. കൃത്യവിലോപം കാണിച്ച എറണാകുളം സെഷന്‍സ് കോടതിയിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉടന്‍ നടപടി സ്വീകരിക്കണം. കേസിന്റെ നഷ്ടപ്പെട്ട രേഖകളെല്ലാം തിരിച്ചുപിടിച്ച് അഭിമന്യു വധക്കേസിലെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ALSO READ:വനിതാ രത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കൈരളി ടി വി ജ്വാല അവാര്‍ഡ് ജേതാവ് ജിലുമോള്‍ക്കും അംഗീകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News