മലയാള സിനിമയിലെ യുവ നടന്മാരുടെ പട്ടികയിലേക്ക് കടന്നുവന്ന താരമാണ് അഭിമന്യു തിലകൻ. തിലകന്റെ കൊച്ചു മകനും ഷമ്മി തിലകന്റെ മകനുമാണ് അഭിമന്യു. മാർക്കോ എന്ന ചിത്രത്തിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദൻ നായകനായ ചിത്രത്തിൽ അഭിമന്യുവിന്റെ വില്ലൻ വേഷം കയ്യടി നേടിയതോടെ അഭിനയത്തിൽ അഭിമന്യു കിടിലം നടനാണ് എന്ന് തെളിയിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ മാർക്കോക്ക് ശേഷം അഭിമന്യുവിന്റെ അടുത്ത ചിത്രം കുഞ്ചാക്കോ ബോബന് ഒപ്പമാണ്. ബേബി ഗേളിലാണ് അഭിമന്യു തിലകൻ അടുത്തതായി എത്തുന്നത്. എന്നാൽ ചിത്രത്തിൽ താരത്തിന്റെ വേഷം എന്താണ് എന്നറിയാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്.
ആദ്യ സിനിമയിൽ ഗംഭീര അഭിനയം നടത്തിയ അഭിമന്യു വീണ്ടും എത്തുമ്പോൾ പ്രേക്ഷകരും ആകാംക്ഷയിലാണ്. അരുൺ വർമയാണ് സിനിമയുടെ സംവിധാനം . ബോബി -സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് രചന. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ബേബി ഗേളിന്റെ നിർമാണം.
also read: ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’നു മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നഷ്ടമായി
ജഗദീഷ് അവതരിപ്പിച്ച ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകൻ റസൽ ആയാണ് അഭിമന്യു എത്തിയിരുന്നത്. അതേസമയം, ക്രിസ്മസ് റിലീസായി എത്തിയ മാർക്കോ മികച്ച കയ്യടി നേടിക്കഴിഞ്ഞു. . തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം തുടങ്ങി ഭാഷകളിൽ സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here