ഇന്ന് അഭിമന്യൂ രക്തസാക്ഷിത്വ ദിനം. എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന അഭിമന്യൂ വര്‍ഗീയ വാദികളുടെ കൊലക്കത്തിക്കിരയായിട്ട് ഇന്നേക്ക് ആറ് വര്‍ഷം. അഭിമന്യു ഓര്‍മയായാലും ആ വിപ്‌ളവകാരി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ ഓര്‍മയാകുന്നില്ല…ആ മുദ്രാവാക്യങ്ങള്‍ക്ക് മരണമില്ല.
വര്‍ഗീയത തുലയട്ടെ…മഹാരാജാസ് കോളജിന്റെ മതിലില്‍ അഭിമന്യു എന്ന ധീരവിപ്ലവകാരി എഴുതി വെച്ച മുദ്രാവാക്യങ്ങള്‍ മായുന്നില്ല…ആ മുദ്രാവാക്യം എഴുതി പൂര്‍ത്തിയാക്കും മുന്‍പേ വര്‍ഗീയ വാദികളുടെ കൊലക്കത്തിക്കിരയായ അവന്റെ ഓര്‍മ്മകളും മാഞ്ഞിട്ടില്ല…വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഉശിരനായ ആ വിപ്ലവകാരി 2018 ജൂലൈ രണ്ടിനാണ് വര്‍ഗീയ വാദികളുടെ കൊലത്തിക്കിരയായി പത്മവ്യൂഹത്തില്‍പ്പെട്ട അഭിമന്യുവിനെ പോലെ രക്തം ചീന്തി മരിച്ച് വീണത്.
വലിയ വിദ്യാഭ്യാസ സ്വപ്നങ്ങളുമായി ഇടുക്കി വട്ടവടയില്‍ നിന്നും 19ാം വയസില്‍ എത്തുമ്പോള്‍ അഭിമന്യുവിനെ കാത്തിരുന്നത് ഒരു മഹാവിദ്യാലയത്തിനൊപ്പം അവന്റെ പ്രസ്താനം കൂടിയായിരുന്നു…ദാരിദ്രത്തിലും വിശപ്പിലും തളരാതെ സംഘടനാപ്രവര്‍ത്തനത്തില്‍ അവന്‍ തിളങ്ങി…എന്നാല്‍ എസ്ഡിപിഐ എന്ന വര്‍ഗീയ സംഘടന അവന്റെ ജീവനെടുത്തപ്പോള്‍ നാന്‍ പെത്ത മകനെ അന്‍പേ കിളിയെ അഭി എന്ന … ആ അമ്മയുടെ നിലവിളി കേരളമാകെ അലയടിച്ചു.. ഈ നാടിന്റെ കണ്ണീരായി.
അഭിമന്യുവിന്റെ ശബ്ദത്തില്‍ എത്രയോ തവണ പ്രകമ്പനം കൊണ്ടിട്ടുണ്ട് മഹാരാജാസിന്റെ കലാലയ ചുമരുകളും മതിലുകളും. എത്രയോ തവണ അവനാ മണ്ണില്‍ ചവിട്ടി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു. ചങ്കുറപ്പുള്ള നെഞ്ചില്‍ കത്തി കുത്തിയിറക്കിയ ആ വര്‍ഗീയ വാദികളുടെ രാഷ്ട്രീയം തകരുന്ന കാലത്താണ് നമ്മളിപ്പോള്‍ അഭിമന്യുവിനെ ഓര്‍ക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വര്‍ഗീയത തുലയട്ടെ എന്ന അവന്റെ ചുവരെഴുത്ത് ഇപ്പോഴും മായാതെ കാത്ത് സൂക്ഷിക്കുന്നുണ്ട് അവന്റെ കലാലയവും പ്രസ്ഥാനവും സഖാക്കളും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here