പണിയിലെ അഭിനയം കുറച്ച് പ്രയാസമായിരുന്നു, ജോജു സർ നന്നായി ഹെൽപ് ചെയ്തു; അഭിനയ

Abhinaya

നാല് ഭാഷകളിലായി കഴിഞ്ഞ 15 വർഷമായി അമ്പതിലധികം ചിത്രങ്ങളുടെ ഭാഗമായി അഭിനേത്രിയാണ് അഭിനയ. ജന്മനാ കേൾവിശക്തിയും സംസാരശക്തിയും ഇല്ലാത്ത അഭിനയ തന്റെ കഴിവ് കൊണ്ട് തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ നേടിയ നടിയാണ്. പരിമിതികളെ പരിഹാസപൂർവ്വം കാണുന്ന ആളുകൾക്കുള്ള മറുപടിയാണ് അഭിനയ തന്റെ ജീവിതത്തിലൂടെ നൽകുന്നത്.

ജോജു സംവിധാനം ചെയ്യുന്ന പണി എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടി കൈരളി ന്യൂസിനോട്. അച്ഛന്റെ ആഗ്രഹമായിരുന്നു ഞാൻ അഭിനയത്തിലേക്കെത്തണം എന്നുള്ളത്. സിനിമകളും സിനിമാ കഥകളും അച്ഛൻ എനിക്ക് പറഞ്ഞുതരുമായിരുന്നു. തൃഷയുടെ പോലെയുള്ള എക്സ്പ്രഷൻസ് എല്ലാം ഞാൻ പ്രാക്ടീസ് ചെയ്തു നോക്കുമായിരുന്നു. പിന്നീട് യാദൃശ്ചികമായി ഞാൻ സിനിമയിലേക്ക് എത്തിപ്പെടുകയായിരുന്നുവെന്ന് താൻ കടന്നു വന്ന വഴികളെ പറ്റി നടി പറഞ്ഞു.

Also Read: ലുലുവിനെ ഇളക്കി മറിച്ച് ഡിക്യു; ഒപ്പം ലക്കി ഭാസ്കർ ടീമും

എല്ലാ ഇമോഷൻസും അടങ്ങിയിട്ടുള്ള കഥയാണ് പണിയിലേത്. പണി എന്ന സിനിമയിൽ അഭിനയത്തിന്റെ മീറ്റർ എത്രത്തോളം മതിയെന്ന് ജോജുസർ പറയുമായിരുന്നു. എത്രത്തോളം സബ്ടിലായി അഭിനയിക്കണം എന്നൊക്കെ ജോജുസർ എനിക്ക് തരുമായിരുന്നു എന്നാണ് പണിയിലെ അനുഭവത്തെ പറ്റി നടി പറഞ്ഞത്.

അഭിനയ കൈരളി ന്യൂസിന് നൽകിയ അഭിനയത്തിന്റെ പൂർണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News