‘അമൃതയുടെ മകള്‍ മരിച്ചെന്ന് വാര്‍ത്ത, കൂടെ ചേച്ചിയുടെ കരയുന്ന ചിത്രവും’; അല്‍പം ദയ കാണിക്കൂ എന്ന് അഭിരാമി സുരേഷ്

തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ പരസ്യ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെയും മകള്‍ പാപ്പു എന്ന അവന്തികയുടെയും ചിത്രം സഹിതം പ്രചരിച്ച വ്യാജവാര്‍ത്തയെപ്പറ്റിയായിരുന്നു അഭിരാമിയുടെ പ്രതികരണം. മറ്റൊരു ഭാഷയിലെ അമൃത എന്ന അഭിനേത്രിയുടെ മകള്‍ മരിച്ചെന്ന ഖേദകരമായ വാര്‍ത്തയാണ് യൂട്യൂബ് ചാനല്‍ നല്‍കിയതെന്നും തമ്പ്‌നെയിലായി നല്‍കിയതില്‍ അമൃത സുരേഷ് കരയുന്ന ഒരു ചിത്രമുണ്ടായിരുന്നതായും അഭിരാമി പറയുന്നു.

also read- ‘നുണ പറയാത്ത ഒരേയൊരു നടി കങ്കണയാണ്’, അവളുടേത് വെറും വാക്കുകളല്ല, ഞാൻ അവളെ വണങ്ങുന്നു: സോമി അലി

മരണവാര്‍ത്ത പോലും പ്രേക്ഷകരുടെ എണ്ണം കൂട്ടാന്‍ വേണ്ടി വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അഭിരാമി പറഞ്ഞു. ഇക്കാര്യത്തില്‍ നിയമനടപടി ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.

also read- സെക്‌സിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് പങ്കാളിയെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു

വിവാദം എവിടെയുണ്ടോ അവിടെ തന്റെ ചേച്ചിയും ഉണ്ടെന്നും ചേച്ചിയുടെ യോഗം അങ്ങനെയായിപ്പോയെന്നും അഭിരാമി പറഞ്ഞു. ഇത്തരം പ്രചാരണങ്ങളോടൊന്നും അമൃത പ്രതികരിക്കാറില്ല. ഇത് സഹിക്കാവുന്നതിലും അങ്ങേയറ്റമാണ്. അല്‍പമെങ്കിലും ദയകാണിക്കണമെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News