അച്ഛന്റെ പ്രായമുള്ളത് കൊണ്ട് ഞാനൊന്നും പറയുന്നില്ല, എന്‍റെ സഹോദരിയെ ഇങ്ങനെ മൂന്നാം കിടയാക്കുന്നത് എന്തിന്? യൂട്യൂബർക്കെതിരെ അഭിരാമി സുരേഷ്

ഏറ്റവുമധികം സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്ന കുടുംബമാണ് ഗായിക അമൃത സുരേഷിന്റേത്. ബാലയുമായുള്ള അമൃതയുടെ വിവാഹവും തുടർന്നുള്ള മോചനവുമനു ഈ സൈബർ വേട്ടയാടലിന് തുടക്കം കുറിച്ചത്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയം സൈബർ ലോകത്തെ വലിയ ഒരു ഇരയാക്കി മാറ്റിയിരുന്നു. ഈ വേട്ടയാടൽ അമൃതയുടെ കുടുംബത്തിലേക്കും ഇപ്പോൾ വ്യാപിച്ചിട്ടുണ്ട്. സഹോദരി അഭിരാമി സുരേഷിനെയടക്കം നിരന്തരമായി സമൂഹ മാധ്യമങ്ങളും ഓൺലൈൻ ചാനലുകളും വേട്ടയാടാക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരാൾക്കെതിരെ ശ്കതമായി പ്രതികരിച്ചിരിക്കുകയാണ് അഭിരാമി സുരേഷ്.

അഭിരാമിയുടെ സഹോദരിയും ഗായികയുമായി അമൃതയെ മോശമായി ചിത്രീകരിക്കുന്ന വീഡിയോകള്‍ നിരന്തരം ചെയ്യുന്ന യൂട്യൂബര്‍ക്കെതിരെയാണ് അഭിരാമി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ജെസ്റ്റ് സ്റ്റാര്‍ വ്ളോഗ് എന്ന യൂട്യൂബ് അക്കൗണ്ടിനെതിരെയാണ് അഭിരാമി സുരേഷ് സമൂഹ മാധ്യമത്തിൽ തുറന്നെഴുതിയത്. കാലങ്ങളായി വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നതിന്റെ ദേഷ്യവും അമർശവുമെല്ലാം അഭിരാമിയുടെ കുറിപ്പിൽ ഉണ്ടായിരുന്നു.

അഭിരാമി സുരേഷിന്‍റെ കുറിപ്പ് വായിക്കാം

ALSO READ: രാമനാഥനും തെക്കിനിയിലെ നാഗവല്ലിയും; മലയാളികൾ മണിച്ചിത്രപ്പൂട്ടിൽ വീണ 30 വർഷങ്ങൾ…

വിവാഹമോചനത്തിന്‍റെ പേരിൽ കഴിഞ്ഞ പത്തുവർഷമായി ഞങ്ങളുടെ പ്രത്യേക ദിനങ്ങൾ നശിപ്പിച്ചത് ഇങ്ങനെയാണ്. ആ അടിക്കുറിപ്പ് നോക്കൂ. ഇത് എന്‍റെ സഹോദരിയെ എങ്ങനെ മൂന്നാം കിടയാക്കുകയാണ്. ശരിക്കും ബുൾഷിറ്റ്. ഞങ്ങളെ പിന്തുണച്ച് ആരെങ്കിലും വന്നാൽ. ബലഹീനതകളും ഭയവും ചൂഷണം ചെയ്യുന്ന സ്വാധീനമുള്ള ആളുകളുടെ നിരന്തരമായ സമ്മർദ്ദത്തിനും ഭീഷണികൾക്കും ശേഷം അവരുടെ വീഡിയോകളിൽ നിങ്ങൾക്ക് അവരെ കാണാൻ കഴിയും. പക്ഷേ അത് എക്കാലവും നിലനിൽക്കില്ല. എന്നെ വിശ്വസിക്കൂ.

ഇനി ഈ മനുഷ്യന്റെ ഉള്ളടക്കത്തിലേക്ക് വരാം. നിങ്ങൾക്ക് അദ്ദേഹത്തിനെ അറിയാമെങ്കിൽ ആരെങ്കിലും എനിക്ക് അദ്ദേഹത്തിനെ നമ്പർ കൈമാറൂ. എനിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ട് അദ്ദേഹത്തിനോട് സംസാരിക്കണം. ഇങ്ങനെ അഭിസംബോധനം ചെയ്യുന്നത് പ്രായത്തിന്റെ ബഹുമാനം കൊണ്ട് മാത്രമാണ്. ഇപ്പൊ തന്നെ എന്റെ കൂടെ ഉള്ളവർക്കു കുറച്ചു ഭീഷണി കോൾസ് വരുന്നുണ്ട്. അതവിടെ നിക്കട്ടെ

ഈ ചേട്ടൻ പറയുന്നത് കേട്ടാൽ, ചേട്ടൻ കൂടെ ഉണ്ടായിരുന്ന പോലെ ആണല്ലോ ഈ പറയുന്ന ആൾടെ കൂടെ. ഉണ്ടായിരുന്നോ? ഈ പറയുന്ന കാര്യം കണ്ണാല്‍ കണ്ടോ. അതോ ആരങ്കിലും അങ്ങനെ പറയൻ പറഞോ ? സത്യമേ പറയൂ എന്ന ടാഗ്‌ലൈൻ കണ്ടു യൂട്യൂബിൽ.. അങ്ങനെ എങ്കിൽ ഒരു കാര്യം പറയുന്നതിന് മുമ്പ് അതിന്‍റെ സത്യവിസ്താരം ഈ ആൾ നടന്നിരുന്നോ ?
എന്നാൽ അതിന്റെ തെളിവ് നിരത്തട്ടെ.

ALSO READ: കുഞ്ഞ് റാഹയ്ക്ക് ആരുടെ മുഖച്ഛായ? രൺബീറിന്റെയോ ആലിയയുടെയോ; മുഖം വെളിപ്പെടുത്തി താരങ്ങൾ, ക്യൂട്ട് എന്ന് ആരാധകർ

അവനവൻ കുടിച്ചു നശിക്കുന്നതും, അവനവന്റെ നാക്കിന്റെ സംസ്കാരശൂന്യതയുമല്ല ഇവിടെ , ടിപ്പിക്കൽ ആൻഡ് പാട്രിയാക്കിയാണ് ശരിവയ്ക്കാന്‍ ശ്രമിക്കുന്നത്. 18 വയസ്സിൽ നടന്ന വിവാഹത്തിന് ശേഷം ഡിവോഴ്സിന് ശേഷം എന്റെ ചേച്ചിക്കുണ്ടായ എന്റെ കുടുംബത്തിനുണ്ടായ പ്രേശ്നങ്ങളെ പറ്റി ഈ വീഡിയോ ഇടുന്ന ആൾക്കെന്തറിയാം ?

ആ കല്യാണം നടക്കുമ്പോ തന്നെ മെച്വര്‍ഡ് പ്രായമായിരുന്നു ചിലർക്ക്. കൂട്ടുക്കാരുമൊത്തു ഈ പറയുന്ന കാര്യങ്ങൾ ഒക്കെ കല്യാണത്തിന് മുന്‍പ് ചെയ്ത് കൂട്ടിയ ആളുകൾ ഇവിടെ നന്മ കാണിച്ചു നടക്കുന്നു. ഇതേ സമയം കല്യാണശേഷം മദ്യപാനം എന്നൊക്കെ ഉള്ള കാര്യങ്ങൾ ഒരു പെണ്ണായിരുന്നു ചെയ്തതെങ്കിൽ ഇതേ സത്യവാൻ എന്ത് പറഞ്ഞേനെ ? ഒരുപാഡ് സപ്പോർട്ട് കിട്ടും . കാരണം ഈ നാട് നെപോറ്റിസം അത് പോലെ ഉള്ള കാട്ടികൂട്ടലുകൾക്ക് ഒക്കെ ബ്രീഡിങ് ഗ്രൗണ്ട് ആണ്.

ഈ വീഡിയോ 30കെ വ്യൂസ് മുകളിൽ ഉണ്ട് – നിങ്ങൾ പറഞ്ഞിരിക്കുന്നത് കേട്ടാൽ ഇതെല്ലാം നേരിട്ട് അറിഞ്ഞ ഒരാളെ പോലെയും ഒക്കെ ആണലോ. ഞാൻ കണ്ടിട്ടില്ലല്ലോ നിങ്ങളെ ഇത് വരെ ഇന്‍സൈഡ് മൈ ഫാമിലി. പിന്നെ നിങ്ങൾക് ഇങ്ങനെ ഒരു ചീപ്പ് സ്റ്റോറി റിയൽ ആണെന്ന് വിശ്വസിക്കാൻ പാകത്തിന് സംസാരിച്ചെടുത്തു ഒരു പെണ്ണിനെ – പെണ്ണിനെ എന്ന് വേണ്ട ഒരു മനുഷ്യനെ തേജോവധം ചെയ്യാൻ എങ്ങനെ മനസ്സ് വരുന്നു ?

ഇത് വരെ ഒരു ഓപ്പൺ സ്പേസില്‍ പറയുന്ന ആൾടെ ഒരു കാര്യവും ഞങ്ങൾ പറഞ്ഞിട്ടില്ല . അത് വേറൊന്നും കൊണ്ടല്ല, കഷ്ടപ്പെട്ട് ജീവിക്കുന്നതിനിടെ ഇതിനൊന്നും സമയമില്ല. ഒരുപാട് കോടികൾ ആസ്തി തട്ടി എടുത്തു എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിച്ചു ഞങ്ങളെ വെറുക്കപ്പെടുന്നവരാക്കി. സത്യത്തിൽ ഞങ്ങൾ കഷ്ടപെട്ടാലെ ഞങ്ങൾക്കൊരു സേഫ് ഭാവി ഉണ്ടാവുകയുള്ളൂ.

ALSO READ: എനിക്ക് വേണ്ടി ഒരു അവാർഡ് പോലും മമ്മൂക്ക പോയി വാങ്ങിയിട്ടുണ്ട്, അത്രയും നല്ല മനുഷ്യനാണ്; മീര ജാസ്മിൻ

ആ ഹാർഡ് വർക്ക് ആൻഡ് സക്സസ് കാണുമ്പോള്‍ സഹിക്കുന്നില്ലെങ്കിങ്കില്‍ ദൈവം എന്ന് ഞാൻ വിശ്വസിക്കുന്ന ശക്തി. സത്യം എന്ന ദൈവം, ഒരുനാൾ വൈകാതെ തിരിച്ചടിക്കും. അന്ന് കാണണം ഈ സത്യവാദികളെ ഒക്കെ. കുറെ കാലം മൗനം പാലിച്ചു. സമയം കൊണ്ടും മനസ്സ് കൊണ്ടും, ഫോക്കസ് ഇത്തരം കാര്യങ്ങൾക്ക് കളഞ്ഞാൽ കഥ പറഞ്ഞു നടക്കുന്ന ആളുകൾ വീട്ടിലേക്ക് ചിലവെത്തിക്കുക ഇല്ല.

എന്നിട്ട് ഞങ്ങളുടെ അച്ഛൻ മരിച്ചിട്ടും തീരാത്ത ഈ വേട്ടയാടലിന് ഇനി സപ്പോർട്ടും കൊണ്ട് വന്നിരിക്കുന്നു. എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹം നിങ്ങളുടെ പ്രായത്തിലുള്ള ഒരു മനുഷ്യൻ ആകുമായിരുന്നു. അതുകൊണ്ട് ഞാൻ മിണ്ടാതെ ഇരിക്കുന്നു- അഭിരാമി സുരേഷ് കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News