പാചകത്തിനിടെ മിക്സി പണികൊടുത്തു, ഗായിക അഭിരാമി സുരേഷിനു പരിക്ക്

പാചകത്തിനിടെ ഗായിക അഭിരാമി സുരേഷിനു പരിക്ക്. അടുക്കളയിൽ മിക്സി പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കൈയ്യിൽ തട്ടിയാണ് അഭിരാമിക്ക് അപകടമുണ്ടായത്. വലത് കയ്യിലെ 5 വിരലുകളിലും പരിക്കേറ്റു. അഭിരാമി  തന്നെയാണ് ഇക്കാര്യം വിഡിയോയിലൂടെ ആരാധകരെ അറിയിച്ചത്.

ALSO READ: നഴ്സിന് മുൻപ് ഞാനാണ് കുഞ്ഞിനെ വാങ്ങിയത്, ഇനി മുതൽ തനിക്ക് രണ്ട് പെൺമക്കൾ; ജയറാം

അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു താനെന്നും മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും  അഭിരാമി പങ്കുവെച്ച വിഡിയോയിൽ പറയുന്നു. വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നും അഭിരാമി പറഞ്ഞു.

എന്നാൽ ഈ അപകടമൊന്നും തന്നെ പാചകത്തിൽ നിന്നും പിന്തിരിപ്പിക്കാനാകില്ലെന്നാണ് അഭിരാമി പറഞ്ഞത്. വിരലുകളിൽ ചെറിയ രീതിയിൽ പൊള്ളലും ഏറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ അഭിരാമി ഇപ്പോൾ വിശ്രമത്തിലാണ്. ആരും പേടിക്കേണ്ടെന്നും കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം താൻ വീണ്ടും മടങ്ങി വരുമെന്നും അഭിരാമി വിഡിയോയിൽ പറഞ്ഞു.

ALSO READ: പിറന്നാൾ ആഘോഷിക്കാൻ ദുബായിൽ കൊണ്ടുപോയില്ല; ഭാര്യ ഭർത്താവിനെ തല്ലികൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News