‘ചുണ്ടില്‍ ഹാന്‍സ് ഉണ്ടോ’, കുറിക്ക്‌കൊള്ളുന്ന മറുപടിയുമായി അഭിരാമി, പിന്തുണച്ച് സോഷ്യല്‍മീഡിയ

സോഷ്യല്‍മീഡിയയില്‍ താന്‍ പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിച്ച് ഒരു നെഗറ്റീവ് കമന്റിന് കിടിലന്‍ മറുപടി നല്‍കി ഗായികയും അമൃത സുരേഷിന്റെ അനിയത്തിയുമായ അഭിരാമി സുരേഷ്. അമൃത സുരേഷിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള പോസ്റ്റിന് താഴെയായിരുന്നു ഒരു മോശം കമന്റ് ലഭിച്ചത്.

‘ചുണ്ടില്‍ ഹാന്‍സ് ഉണ്ടോ’, എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട അഭിരാമി ഉടന്‍ തന്നെ കമന്റട്ടയാള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി രംഗത്തെത്തി. ‘നാണമില്ലേ ? വല്ലവരുടേം കുറവുകളെ കണ്ടു പുച്ഛിക്കാന്‍. സഹതാപം മാത്രം’, എന്നാണ് അഭിരാമി കുറിച്ചത്.

ഈ കിടിലന്‍ മറുപടിക്ക് പിന്നാലെ അഭിരാമിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ‘കുറവോ? അതെങ്ങനെ പറയാന്‍ പറ്റും? നിങ്ങള്‍ മനോഹരിയാണ്… ഞങ്ങള്‍ എല്ലാവരും നിന്നെ സ്‌നേഹിക്കുന്നു..’, എന്നാണ് അഭിരാമിയോട് ചിലര്‍ പറയുന്നത്.

പ്രോഗ്‌നാത്തിസം എന്നൊരു ആരോഗ്യ പ്രശ്‌നമുള്ള ആളാണ് താനെന്ന് മുന്‍പ് പലപ്പോഴും അഭിരാമി തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ചുണ്ടിന്റെ വലിപ്പവും താടിയുടെ ഭാഗത്തെ പ്രശ്നങ്ങളുമൊക്കെ അഭിരാമി നേരിടുന്നത്.

m post

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News