ദയ അശ്വതിക്കെതിരെ ചേച്ചി കേസ് കൊടുക്കാനുണ്ടായ സാഹചര്യം മാനസികമായി ഞങ്ങളെ തളർത്തിയ ഒന്നാണ്: തുറന്നു പറഞ്ഞ് അഭിരാമി സുരേഷ്

മുന്‍ ബിഗ് ബോസ് താരം ദയ അശ്വതിക്കെതിരെ ഗായികയായ അമൃത സുരേഷ് നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സഹോദരി അഭിരാമി സുരേഷ്. ദയ അശ്വതി ഫേസ്ബുക്ക് വീഡിയോകളിലൂടെയും മറ്റും അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിക്ക് കാരണമായ സംഭവങ്ങളാണ് അമൃത സുരേഷ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ വ്യക്തമാക്കിയത്.

ALSO READ: ശൈലജ ടീച്ചറുടെ പുസ്തകം നിർബന്ധിത പാഠഭാഗമല്ല, പുസ്തകം ഉൾപ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തിൽ

‘ബിഗ് ബോസ് കഴിഞ്ഞ സമയം മുതല്‍ ദയ അശ്വതി വ്യാജ പ്രചരണങ്ങളും അപകീര്‍ത്തി പരമായ വീഡിയോകളും ഇട്ടുകൊണ്ടിരിക്കുകയാണ്. അതൊക്കെ ഒരു കളിയുടെ ഭാഗമാണെന്ന് പറഞ്ഞ് ഞങ്ങള്‍ ആദ്യം ഒഴിവാക്കി. പിന്നീട് അമൃത ചേച്ചിയുടെ സ്വഭാവത്തെ കുറിച്ചെല്ലാം അവര്‍ അസഭ്യം പറഞ്ഞു. അതിനോടൊന്നും ഞങ്ങള്‍ പ്രതികരിച്ചില്ല. ഇപ്പോഴും ദയ അശ്വതി ഇട്ട വീഡിയോയ്ക്കുള്ള മറുപടിയല്ല ഇത്. അതിന് മറുപടി കൊടുക്കാന്‍ താൽപര്യമില്ല.അങ്ങനെ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. ഇപ്പോള്‍ കേസ് കൊടുത്തതിന് കാരണം കഴിഞ്ഞ ദിവസം അവര്‍ പങ്കുവെച്ച വീഡിയോ കാരണമാണ്, അഭിരാമി പറഞ്ഞു.

ALSO READ: പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു

‘അച്ഛന്‍ മരിച്ചിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ. അപ്പോഴേക്കും അമൃത സുരേഷ് ഓണം സെലിബ്രേറ്റ് ചെയ്യുന്നു… കഷ്ടം..വ്യക്തപരമായി അത് ഞങ്ങളെ വളരെ അധികം വേദനിപ്പിച്ചു. ആ വീഡിയോ കണ്ട ഉടനെ അതിന് താഴെ പോയി ഇത് പാടില്ലെന്ന് പറഞ്ഞ് ഞാന്‍ കമന്റിട്ടിരുന്നു. അതിന് ശേഷം അവരത് ഡിലീറ്റ് ചെയ്തു. പക്ഷെ തെളിവ് എന്റെ കൈയ്യിലുണ്ട്. അച്ഛന്റെ വേര്‍പാടിന് ശേഷം ഞങ്ങള്‍ മൂന്നുപേരും അനുഭവിക്കുന്ന അവസ്ഥ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെങ്കിലും അവര്‍ക്ക് മനസിലാക്കാം. എന്റര്‍ടൈന്‍മെന്റ് രംഗത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്ക് ജോലിയുടെ ഭാഗമായി ഇത്തരം ഷൂട്ടുകള്‍ ചെയ്യേണ്ടി വരും. അത് മനസിലാക്കാതെ വ്യക്തിഹത്യ നടത്തുന്നത് സഹിക്കാന്‍ പറ്റില്ല അതിനാല്‍ കേസ് നല്‍കി’, അഭിരാമി വീഡിയോയില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News