ദഹിപ്പിക്കുന്ന നോട്ടം; പാക്‌ ബൗളറുടെ വിക്കറ്റ് ആഘോഷത്തെ നോക്കിത്തോൽപ്പിച്ച് ഇന്ത്യയുടെ അഭിഷേക് ശർമ

ഇന്ത്യൻ സ്റ്റാർ ബാറ്റർ അഭിഷേക് ശർമയുടെ നോട്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. പാക്കിസ്ഥാൻ സ്പിന്നർ സുഫിയാൻ മുഖീമിന് നേരെയായിരുന്നു ആ ദഹിപ്പിക്കുന്ന നോട്ടം. അഭിഷേകിനെ പുറത്താക്കിയ ശേഷം പ്രകോപനപരമായി വിക്കറ്റ് ആഘോഷിച്ചതിനുള്ള മറുപടിയായിരുന്നു ഐസാക്കുന്ന ഈ നോട്ടം.

Also Read: ബെംഗളൂരുവില്‍ വിജയപ്പറവകളായി കിവികള്‍; ഇന്ത്യയ്‌ക്ക്‌ കാലിടറി, ന്യൂസിലാന്‍ഡിന്റെ ടെസ്റ്റ്‌ ജയം 8 വിക്കറ്റിന്‌

ശനിയാഴ്ച ഒമാനിലെ അൽ അമീറാത്ത് ഗ്രൗണ്ടിൽ നടന്ന എസിസി ടി20 എമർജിംഗ് ടീംസ് ഏഷ്യാ കപ്പ് മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവം. ഇന്ത്യ- പാക് എ ടീമുകൾ തമ്മിലായിരുന്നു പോരാട്ടം. ഏഴാം ഓവറിലെ ആദ്യ പന്തിൽ തന്നെ അഭിഷേകിനെ മുഖീം പവലിയനിലേക്ക് മടക്കി.

തുടർന്ന് മുഖീം ആക്രമണോത്സുക ആഘോഷം നടത്തുകയായിരുന്നു. ചുണ്ടിൽ കൈവച്ച് മിണ്ടാതിരിക്കാനും പവലിയനിലേക്ക് കൈ ചൂണ്ടിയുമായിരുന്നു മുഖീമിൻ്റെ ആഘോഷം. അത് ശർമയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. തുടർന്നാണ് അദ്ദേഹം മുഖീമിന് നേരെ ദഹിപ്പിക്കുന്ന നോട്ടം നോക്കിയത്. മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News