അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ അഭിഭാഷകനായ അഭിഷേക് സിങ്‌വിയുടെ വാദം തുടരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി അറസ്റ്റിലാകുന്നതെന്ന് അദ്ദേഹം വാദിച്ചു. അറസ്റ്റിനുളള അടിയന്തര സാഹചര്യം എന്തെന്ന് ഇഡി പറയുന്നില്ല. അറസ്റ്റ് ആവശ്യമില്ലാത്ത കേസാണിത്. കെജ്‌രിവാളിനെതിരെ ഒരു തെളിവുകളും ഇല്ല. അറസ്റ്റ് നിയമവിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു.
അതേസമയം, അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ദില്ലി ഐടിഒ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Also Read: സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ച് അരവിന്ദ് കെജ്‌രിവാൾ; ആദ്യം കീഴ്കോടതിയെ സമീപിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here